
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by SJ
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 2.5 മീറ്റര്‍ മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Related Posts
മഴകോരിച്ചൊരിയുകയാണ്.|കാലമെത്ര കഴിഞ്ഞിട്ടും മഴച്ചിത്രങ്ങൾക്ക് മാറ്റമില്ല…
വീണ്ടും ന്യൂനമര്‍ദ്ദം: കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത
- .മുഖ്യമന്ത്രി പിണറായി വിജയൻ
- കാലാവസ്ഥ
- കേന്ദ്ര കാലാവസ്ഥാ വകുപ്പ്
- മഴ
- മഴ: ജാഗ്രത
- മഴയ്ക്ക് സാധ്യത
- മൽസ്യബന്ധനം