ഫെബ്രുവരി – 15, സി. രാധാകൃഷ്ണൻറെ ജന്മദിനം..|പ്രിയ കഥാകാരന് പിറന്നാളാശംസകൾ..

Share News

സി.രാധാകൃഷ്ണൻ: മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി.

ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013-ൽ ലഭിച്ചു. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി.

ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.”കണ്ണിമാങ്ങകൾ, അഗ്നി” എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്.ഭൂമിയില്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധര്‍മ്മസങ്കടം നിലനില്ക്കുന്ന കാലത്തോളം സാംസ്‌കാരിക വിപ്ലവം അവസാനിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സി. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ മറ്റൊരു നോവലാണ് “ഒറ്റയടിപ്പാതകള്‍”..”പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ” എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്.

“സ്പന്ദമാപിനികളേ നന്ദി” മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ “തീക്കടൽ കടഞ്ഞ് തിരുമധുരം” മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ, വീക്ഷണം, മാധ്യമം, എന്നീ പത്രങ്ങൾ അവയിൽ പെടും. ഇന്ത്യൻ ദേശീയ ചലച്ചിത്രമേളയുടെ അവാർഡ് കമ്മിറ്റിയുടെയും ഇന്ത്യൻ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പേട്രിയട്ട്, റ്റൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു.അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച “മുൻപേ പറക്കുന്ന പക്ഷികൾ”..

Joseph George

Share News