![](https://nammudenaadu.com/wp-content/uploads/2021/04/3ksr-picccc.jpeg)
ആവേശം നിറച്ച് ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണം
തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ആവേശം നിറച്ച് തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍.
ശനിയാഴ്ച ചൂരക്കാട്, തെക്കുംഭാഗം, പള്ളുരുത്തി നമ്പ്യാപുരം, ദീപം ജംഗ്ഷന്‍, വി.പി.ശശി റോഡ്, കച്ചേരിപ്പടി, കല്ലാശേരി റോഡ്, ദേശാഭിമാനി ജംഗ്ഷന്‍, പെരുമ്പടപ്പ്, കുമ്പളങ്ങി, ജനതാ ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോ. കെ.എസ്. രാധകൃഷ്ണന്‍ പര്യടനം നടത്തി. ഇവിടെങ്ങളിലെ വീടുകളില്‍ കയറി അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചു.
എല്ലായിടത്തും വലിയ സ്വീകരണമാണ് ഡോ. കെ.എസ്. രാധാകൃഷ്ണന് ലഭിച്ചത്.
നിരവധി ഓട്ടോറിക്ഷാകളുടെ അകമ്പടിയോടെയാണ് ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പര്യടന യാത്ര നടന്നത്. കണ്ണങ്ങാട് പാലത്തിന് മുന്നില്‍ അവസാനിച്ചു. പെരുമ്പടപ്പിലെ സെന്റ് ജൂലിയാന കോണ്‍വെന്റിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മതസ്ഥാപനങ്ങളും സന്ദര്‍ശിച്ചു.
വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു .