ഫാ. എബ്രഹാം അടപ്പൂർ SJ വിടവാങ്ങി.| Fr Abraham Adappur SJ(Adappurachan) expired this morning. Funeral will be on Monday @ 10-30am|പ്രശസ്ത ചിന്തകനും എഴുത്തുകാരനും (ഒരു സൗഹൃദസംഭാഷണം)

Share News
Fr-Adappur-matter

സാഹിത്യ, സാംസ്കാരിക, ദാർശനിക രംഗത്തെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വം, കാലഘട്ടം, ഇതിഹാസം..

പ്രശസ്ത എഴുത്തുകാരനും ദാർശനികനുമായ ഫാ. എ. അടപ്പൂർ എന്ന പ്രിയപ്പെട്ട അടപ്പൂരച്ചൻ വിടവാങ്ങി..സംസ്‌കാരം തിങ്കളാഴ്ച്ച( 5|12 |22 )രാവിലെ 10 -30 ന് കോഴിക്കോട് മലാപ്പറമ്പിലെ ഈശോ സഭയുടെ ഭവനത്തിൽ

എഴുപതുകൾ മുതൽ അടപ്പൂരച്ചൻ പകർന്നു നൽകിയിട്ടുള്ള വാക്കുകളും സ്നേഹവും തമ്മിൽ ഒന്നിച്ചിട്ടുള്ള നിമിഷങ്ങളും മണിക്കൂറുകളും ഇത് കുറിക്കുമ്പോൾ സാഗരം പോലെ മനസ്സിൽ ഇരമ്പുന്നു.

ഏറെ മഹത്തായ ഒരു ചിന്തകനെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്, വിശുദ്ധനായ ഒരു വിപ്ലവകാരിയെ. ആദരാഞ്ജലികൾ പ്രിയ അടപ്പൂരച്ചന് 🙏🙏🙏

കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പുരോഹിതൻ -എ.അടപ്പൂർ അബ്രഹാം അടപ്പൂർ എന്ന് പൂർണ്ണനാമം. മികച്ച പ്രഭാഷകൻ കൂടിയായ ഇദ്ദേഹം പതിനാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്‌, കൊഡൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട്‌ പരിശീലനം പൂർത്തിയാക്കി. 1959-ൽ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജിൽനിന്ന്‌ ബി.എ.യും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ. ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടി.ആന്തരികവൈരുദ്ധ്യം കമ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം റോമിൽ ജസ്യൂട്ട്‌ ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം.

എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ

കമ്യൂണിസം ഒരു ചരമക്കുറിപ്പ്

ഈശ്വരനുണ്ടെങ്കിൽ

അണുബോംബ് വീണപ്പോൾ

മനുഷ്യനും മൂല്യങ്ങളും

ഇരുളും വെളിച്ചവും

ജോണും പോളും ജോൺപോളും

ഞാൻ കണ്ട പോളണ്ട്‌

പാളം തെറ്റിയ ദൈവശാസ്‌ത്രം

എതിർപ്പിലൂടെ മുന്നോട്ട്‌

കമ്മ്യൂണിസത്തിന്റെ തകർച്ച

മൂല്യനിരാസം എന്ന പാപം

കൾച്ചറൽ ക്രൈസിസ്‌ ഇൻ ഇന്ത്യ.

പുരസ്കാരങ്ങൾ

കേരള കാത്തലിക്‌ ബിഷപ്പ്‌സ്‌ കോൺഫറൻസിന്റെ മാനവിക സാഹിത്യ അവാർഡ്‌ (1998)

ക്രൈസ്‌തവ സാംസ്‌കാരികവേദിയുടെ പുസ്‌തക അവാർഡ്‌

എ.കെ.സി. സി.യുടെ സാഹിത്യ അവാർഡ്‌ (1993)

പോൾ കാക്കശ്ശേരി അവാർഡ്‌ (1997)

A huge loss for the Church and the society at large.He was indeed a ‘Priest- Prophet ‘ whose thoughts and actions were always ahead of time.He dared to question and correct the high and the mighty even in the Church, always calling a spade a spade. His demise ,though in ripe old age, leaves a void that is difficult to fill.
We were close confidantes and great friends despite age difference. When I attained my Shashtipoorthy, he concelebrated in the thanksgiving holy mass and made a power- packed beautiful homily, that not just me, but everyone who participated still remembers! He was kind and gracious to quote me in some of his writings and his much-valued book on Arnose Pathiri. How blessed
I am , many times
I could share the dias with him! He was always appreciative of my views and supportive.Fr. Abraham Adapur, you were a true Priest and a genuine Jesuit.You always acted as Jesus would have . ……

You are gone , but you will continue to inspire.Rest In Peace!

  • Ignatius Gonsalves,
    President, Indian Catholic Press Association.
nammude-naadu-logo
ആദരാഞ്ജലികൾ
Share News