“എനിക്കും ഒരു മന്ത്രി ആകാൻ മോഹം|സ്തുതിക്കുന്നവർക്ക് എന്തെങ്കിലും എറിഞ്ഞു കൊടുത്താൽ മതി സംരക്ഷണം അവർ ഏറ്റെടുക്കും |ഇനിയിപ്പം മന്ത്രിസ്ഥാനം പോയാലും കുഴപ്പമില്ല ആജീവനാന്തം ജീവിക്കുവാനുള്ള പെൻഷൻ കിട്ടുകയല്ലേ ഹോ ഒരു യോഗമെ..”
എനിക്കും ഒരു മന്ത്രി ആകാൻ മോഹം കാരണം
ഒരു മന്ത്രിക്ക് വേണ്ട കോളിഫിക്കേഷൻ എന്നെ ആകർഷിക്കുന്നു അതിലെ സുഖസൗകര്യങ്ങൾ എന്നെ മാടി വിളിക്കുന്നു തലച്ചോറ് കൊണ്ടോ ശരീരം കൊണ്ടോ ഒരു അധ്വാനവും ഇല്ലാതെ എനിക്കും കുടുംബത്തിനും സുഖജീവിതം വരുന്ന കാര്യം ഓർക്കുമ്പോൾ കുളിരു കോരുന്നു.
വിദ്യാഭ്യാസം വേണ്ട
വിവേകം വേണ്ട
വിവരം വേണ്ട
ലോകഅറിവ് വേണ്ട
വേണ്ടത് നേതാവ് എന്ന ലേബൽ മാത്രം
കഷ്ടപ്പെട്ട് പഠിച്ച് വിദ്യ നേടിയവനെ ഒക്കെ നമ്മുടെ ദാസന്മാർ ആക്കാം
കേരളത്തിൻറെ 14 ജില്ലകളിലും വിമാനത്താവളവും ഐഎസ്ഒ മാർക്കുള്ള തുറമുഖവും 500 മൈൽ സ്പീഡിൽ പോകുന്ന ട്രെയിനും ഓടാനുള്ള പദ്ധതി ആവിഷ്കരിക്കണം .
ഇവിടെയുള്ള മനുഷ്യരുടെ ജീവിതം എന്താകും എന്നൊന്നും ചോദിക്കരുത് .
അതിനെക്കുറിച്ചൊന്നും അറിയേണ്ട കാര്യമില്ല .
അതുങ്ങള് എവിടേലും പോട്ടെ .
കേരളത്തിൽ വികസനം വരണം
ഇതിനൊക്കെയുള്ള പണം എവിടുന്ന് എന്ന് ചോദിക്കരുത് .കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിൽക്കും പോലെ നമ്മുടെ സ്ഥലങ്ങൾ കോർപ്പറേറ്റ് മുതലാളിമാർക്ക് വിൽക്കാം .
കേരളത്തെയും ജനങ്ങളെയും പണയപ്പെടുത്തി കടമെടുക്കാം.
കേരളത്തിലെ വിദ്യാസമ്പന്നരായ എല്ലാവരെയും നമുക്ക് വിദേശങ്ങളിൽ ജോലിക്ക് അയക്കാം .
മനുഷ്യൻ അത്യാവശ്യം വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും നികുതി കൂട്ടാം,അപ്പം വരുമാനമായില്ലേ?
മുന്തിയ തരം കാറുകളിൽ യാത്ര ചെയ്യാം
പട്ടുമെത്തയിൽ ഉറങ്ങാം
ഭക്ഷണത്തിനൊ
കറണ്ട് ചാർച്ചൊ
വെള്ളക്കരമോ വീട്ടുകരമോ
വസ്തുകരമോ
ടാക്സ് ഇൻഷുറൻസ് ചികിത്സാ ചിലവുകളോ
യാത്ര ചിലവുകളോ
വായന ചിലവുകളോ
മൊബൈൽ ചാർജോ ഒന്നിനും സ്വന്തം പൈസ മുടക്കണ്ട.
ഇതിന് ഓരോന്നിനും തുക എഴുതി എടുത്താൽ മതി .
സ്തുതിക്കുന്നവർക്ക് എന്തെങ്കിലും എറിഞ്ഞു കൊടുത്താൽ മതി സംരക്ഷണം അവർ ഏറ്റെടുക്കും .ഇനിയിപ്പം മന്ത്രിസ്ഥാനം പോയാലും കുഴപ്പമില്ല .ആജീവനാന്തം ജീവിക്കുവാനുള്ള പെൻഷൻ കിട്ടുകയല്ലേ ഹോ ഒരു യോഗമെ
Elsi Joy