ജൂലൈ മൂന്നുമുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കസഭയുടെ കൂട്ടായ്മയിൽ നിന്നും പുറത്തുപോകേണ്ടിവരും.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Share News

സഭ വിലക്കുന്ന വൈദികർ പരികർമംചെയ്യുന്ന വിവാഹങ്ങൾ അസാധുവായിരിക്കും.

രൂപതാമെത്രാന്റെ അംഗീകാരമില്ലാതെ വൈദികർക്ക് ഇടവകളുടെയും സ്ഥാപനങ്ങളുടെയും ഭരണ നിർവഹണം നടത്താനോ അവയെ നിയമാനുസൃതം പ്രതിനിധികരിക്കാനോ സാധിക്കുന്നതല്ല.

സഭയുടെ തീരുമാനത്തോട് ചേർന്നുനിൽക്കുന്നവരുടെ ഏതുവിധത്തിലുള്ള ഇടപെടലുകളും സുവിശേഷാനുസൃതവും ക്രൈസ്തവമായിരിക്കണം.

“അനുസരണയുള്ളിടത്ത് സഭയുണ്ട്. അനുസരണക്കേടുള്ളിടത്തു ശീസ്മ ഉണ്ടാകും.”- ഫ്രാൻസിസ് മാർപാപ്പ.

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലും എറണാകുളം- അങ്ക മാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോ‌സ്കോപൂത്തുരും സംയുക്തമായി പുറപ്പെടുവിക്കുന്ന സർക്കുലർ

( നമ്പർ 4/2024 dt.09 June 2024).

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദികരേ, സമർപ്പിതരേ, അല് മായ സഹോദരങ്ങളേ,

നിങ്ങൾക്കെല്ലാവർക്കും നമ്മുടെ കർത്താ വീശോമിശിഹായുടെ ആശീർവാദവും സമാധാനവും!

നിങ്ങൾക്ക് അറിയാവുന്നതുപോലെ, സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാർ റാഫേൽ തട്ടിൽ പിതാവ് പെർമനന്റ് സിനഡംഗങ്ങൾ. കൂരിയ മെത്രാൻ, മേജർ ആർച്ചുബിഷപ്പിൻ്റെ റോമിലെ പ്രൊക്യുറേറ്റർ എന്നിവരോടൊപ്പം 2024 മെയ് 13-ാം തീയതി പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അന്നേദിവസം, പരിശുദ്ധ പിതാവ് വത്തി ക്കാൻ പാലസിലെ കൺസിസ്റ്ററി ഹാളിൽ, നമ്മുടെ സഭയുടെ ചരിത്രത്തെയും പ്രേഷിത ചൈതന്യത്തെയും സഭയിലെ ദൈവവിളിക ളെയും കുറിച്ചു മെത്രാന്മാരെയും റോമിലു ള്ള സീറോമലബാർ സഭാപ്രതിനിധികളെയും അഭിസംബോധനചെയ്‌തുകൊണ്ടു നടത്തി യ പ്രസംഗം നമ്മുടെ സഭയ്ക്കുള്ള സാർവ ത്രികസഭയുടെ അംഗീകാരമായിരുന്നു.

നമ്മുടെ സഭയിൽ സമീപകാലത്ത് ആരാധനാക്രമസംബന്ധമായി ഉയർന്നുവന്ന ഭിന്നസ്വരങ്ങളെക്കുറിച്ച് മാർപാപ്പ സൂചിപ്പി ക്കുകയുണ്ടായി. രണ്ടുതവണ എഴുത്തുകൾ വഴിയും ഒരു തവണ വീഡിയോസന്ദേശം വഴിയും ഏകീകൃത വിശുദ്ധ കുർബാനയർപ്പ ണരീതി നടപ്പിലാക്കുന്നതിനെക്കുറിച്ചു നല്‌കിയ വ്യക്തമായ നിർദേശങ്ങൾ അവഗ ണിക്കപ്പെട്ടതു പരിശുദ്ധ പിതാവിന്റെ പിതൃഹൃദയത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അനുസരണമില്ലാത്തവരുടെ സ്ഥാനം സഭാകൂട്ടായ്മയ്ക്കു വെളിയിലാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം മെത്രാ ന്മാരുമായുള്ള കൂടിക്കാഴ്‌ചയിലും തുടർന്നു നടത്തിയ പ്രസംഗത്തിലും പരിശുദ്ധ പിതാവ് വ്യക്തമാക്കുകയുണ്ടായി.

കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാർപാപ്പയുടെ ഈ വാക്കുകളെ തികഞ്ഞ ഗൗരവത്തോടെ നിങ്ങൾ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് അതി രൂപതയിലെ എല്ലാ വൈദികരോടും സമർപ്പി തരോടും അല്മായ സഹോദരങ്ങളോടും സ്നേഹപൂർവം ഞങ്ങൾ ഒരിക്കൽക്കൂടി അഭ്യർഥിക്കുന്നു.

മേജർ ആർച്ചുബിഷപ്പിൻ്റെ ഔദ്യോഗിക സന്ദർശനത്തിനത്തിനിടയിൽ 2024 മെയ് 15-ാം തീയതി പരിശുദ്ധ പിതാവിൻ്റെ നിർദേശപ്രകാരം, വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനും പൗരസ്‌ത്യസഭകൾക്കായുള്ള കാര്യാലയ ത്തിന്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തിയും പ്രസ്‌തുത കാര്യാലയത്തി ലെ ആർച്ചുബിഷപ് സെക്രട്ടറി ഉൾപ്പെടെയു ള്ളവരും നമ്മുടെ സഭയുടെ പെർമനൻ്റ് സിനഡംഗങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെല ഗേറ്റ് ആർച്ചുബിഷപ് സിറിൽ വാസിലും അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂരും പങ്കെടുത്തയോഗം പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയ ത്തിൽ ചേരുകയുണ്ടായി.

എറണാകുളം- അങ്കമാലി അതിരൂപതയിൽ ഇപ്പോൾ നിലനില്ക്കുന്ന പ്രതിസന്ധി വിശകലനം ചെയ്തതിനു ശേഷം സഭയുടെ ഉന്നത അധികാരികൾ ഈ യോഗത്തിൽ എടുത്ത വ്യക്തമായ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനുവേണ്ടി ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു.

1. സീറോമലബാർസഭയുടെ സിനഡ് തീരുമാനിച്ചതും ഗ്ലൈഹികസിംഹാസനം അംഗീകുരിച്ചതും നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രണ്ടുതവണ കത്തുകളിലൂടെയും ഒരുതവണ വീഡിയോ സന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ട തുമായ ഏകീകൃത കുർബാനയർപ്പണരീതി സീറോമലബാർ സഭ മുഴുവനിലും നടപ്പിലാ ക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. ആമുഖശുശ്രൂഷയും വചന ശുശുഷയും ഉൾപ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദി(ബേമ്മ)യിൽ ജനാഭി മുഖമായും അനാഫൊറാഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും കാർമികൻ നിർവഹിക്കുന്നതാണ് വിശുദ്ധ കുർബാനയർപ്പണത്തിലെ ഏകീകൃതരൂപം.

2. പരിശുദ്ധ പിതാവിൻ്റെയും മെത്രാൻ സിനഡിൻ്റെയും മാർഗനിർദേശങ്ങൾ ബോധപൂർവം ധിക്കരിക്കുന്നത് ശീശ്‌മയി ലേക്കു വഴിതുറക്കുന്നതിനും അതുവഴി കത്തോലിക്കാകൂട്ടായ്മയിൽ നിന്നു ബഹിഷ്കരിക്കപ്പെടുന്നതിനും ഇടവരുത്തും. ഫ്രാൻസിസ് മാർപാപ്പ മെയ് 13-ലെ പ്രസംഗ ത്തിൽ പറഞ്ഞതുപോലെ, ‘അനുസരണയു ള്ളിടത്ത് സഭയുണ്ട്. അ നുസരണക്കേടു ള്ളിടത്തു ശീശ്‌മ ഉണ്ടാവും’.

3. അതിനാൽ, 2021 നവംബർ 28-ാം തീയതി പ്രാബല്യത്തിൽവന്ന സീറോമലബാർ സഭ യുടെ നവീകരിച്ച തക്‌സയിൽ നിർദേശിച്ചി രിക്കുന്നപ്രകാരം ഏകികൃതരീതിയിൽ കുർ ബാന നിലവിൽ അർപ്പിക്കാത്ത എല്ലാ വൈദികരോടും സിറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ എന്നനിലയിലും 2024 ജൂലൈ മൂന്നുമുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഞങ്ങൾ അന്തിമമായി ഇതിനാൽ ആവശ്യപ്പെടുന്നു. ഞങ്ങളുടെ ഈ അന്തിമനിർദേശം അനുസരിക്കാതെ ജൂലൈ മൂന്നിനുശേഷവും ഏകീകൃതരീതി യിൽനിന്നു വ്യത്യസ്‌തമായി വിശുദ്ധ കുർബാ ന അർപ്പിക്കുന്ന വൈദികർ കുത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തു പോയതായി കണക്കാക്കപ്പെടും എന്ന വസ്‌തുത നിങ്ങളെ ഔദ്യാഗികമായി അറിയി ക്കുന്നു. ഈ വൈദികർക്കു 2024 ജൂലൈ നാലാം തീയതിമുതൽ കത്തോലിക്കാസഭ യിൽ പൗരോഹിത്യശുശ്രൂഷ നിർവഹിക്കു ന്നതിൽനിന്നു ഇനിയൊരു മുന്നറിയിപ്പില്ലാ തെ വിലക്കേർപ്പെടുത്തുന്നതാണ്. ഈ തിരുമാനം സീറോമലബാർസഭയുടെ വിശു ദ്ധ കുർബാനയർപ്പിക്കു ന്ന എല്ലാ വൈദികർ ക്കും ബാധകമായിരിക്കും.

4. എറണാകുളം-അങ്കമാലി അതിരൂപതയ് ക്കു പുറത്തു സേവനം ചെയ്യുകയോ ഉപരി പഠനം നടത്തുകയോചെയ്യുന്ന അതിരൂപതാ വൈദികർ ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബ്ബാനയർപ്പണവുമായി ബന്ധപ്പെട്ട സിനഡുതീരുമാനത്തോടുള്ള അനുസരണ വും അതിനുളള സന്നദ്ധതയും വ്യക്തമാക്കു ന്ന രേഖാമൂലമുള്ള സത്യവാങ്മൂലം 2024 ജൂലൈ മൂന്നാം തീയതിക്കുമുമ്പായി അതി രൂപതയുടെ അപ്പ‌സ്തോലിക് അഡ്‌മിനി സ്ട്രേർക്കു നല്കേണ്ടതാണ്. പ്രസ്‌തുത സത്യവാങ്‌മൂലം നിശ്ചിത സമയത്തിനുള്ളി ൽ നല്‌കാത്തവർക്കും കത്തോലിക്കാസഭ യിൽ പൗരോഹിത്യശുശ്രൂഷ നിർവഹിക്കു ന്നതിൽനിന്നു ഇനിയൊരു മുന്നറിയിപ്പില്ലാ തെ വിലക്കേർപ്പെടുത്തുന്നതാണ്. ഇക്കാര്യം ഈ വൈദികർ സേവനം ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന സ്‌ഥലങ്ങളിലെ അധികാരികളെ മേൽ നടപടികൾക്കായി അറിയിക്കുന്നതുമായിരിക്കും.

2024 ജൂലൈ മൂന്നിനു ശേഷം ഏകികൃത രീതിയിലല്ലാതെ ഏതെങ്കിലും വൈദികൻ സീറോമലബാർ കുർബാനക്രമം അനുഷ്‌ഠി ക്കുന്നുണ്ടെങ്കിൽ പ്രസ്‌തുത കുർബാനയർ പ്പണത്തിൽനിന്നും മറ്റു തിരുക്കർമങ്ങളിൽ നിന്നും വിട്ടുനില്ക്കണമെന്ന് എല്ലാ സീറോ മലബാർസഭാംഗങ്ങളോടും പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയി ലുള്ളവരോടും ഇതിനാൽ ആവശ്യപ്പെടുന്നു. മാർപാപ്പയെ ധിക്കരിക്കുന്നവരും സഭയിൽ നിന്നു ബഹിഷ്കൃതരുമായ വൈദികർ അർപ്പിക്കുന്ന കുർബ്ബാനയിൽ പങ്കെടുക്കു ന്നവരുടെ ഞായറാഴ്ച്‌ചകടം പരിഹരിക്ക പ്പെടുന്നില്ല എന്ന കാര്യവും ഇതിനാൽ എല്ലാ വിശ്വാസികളെയും അറിയിക്കുന്നു. വൈദിക രുടെ അനുസരണക്കേടുമൂലം ഉണ്ടാകുന്ന ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ എല്ലാവരും മനസിലാക്കുമല്ലോ.

6. പൗരോഹിത്യശുശ്രൂഷകൾ നിർവഹിക്കുന്നതിൽനിന്നു സഭ വിലക്കുന്ന വൈദികർ പരികർമംചെയ്യുന്ന വിവാഹ ങ്ങൾ അസാധുവായിരിക്കും. രൂപതാ മെത്രാ ന്റെ അംഗീകാരമില്ലാത്ത വൈദികർക്കു ഇടവകകളുടെയും സ്‌ഥാപനങ്ങളുടെയും ഭരണനിർവഹണം നടത്താനോ അവയെ നിയമാനുസൃതം പ്രതിനിധീകരിക്കാനോ സാധിക്കുന്നതല്ല.

7. ഏകീകൃത രീതിയിയിൽമാത്രം വിശുദ്ധ കുർബാനയർപ്പിക്കുന്നതിനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കുന്നതുവരെ എറണാ കുളം-അങ്കമാലി അതിരൂപതയിലെ വൈദി ക വിദ്യാർഥികൾക്കു മ്ശംശാനപട്ടമോ പുരോഹിതപട്ടമോ നല്‌കുന്നതല്ല.

8. ഏകികൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള തിരുമാനം വന്നതുമുതൽ അനുസരണയോടെ അതു നിർവഹിച്ചു കൊണ്ടിരിക്കുന്ന ബഹു. വൈദികരെയും സിനഡു തീരുമാനം നടപ്പിലാക്കുന്നതിനു വേണ്ടി വിവിധ മാർഗങ്ങളിലൂടെ ഇടപെടലു കൾ നടത്തുന്ന സമർപ്പിതരെയും അല്‌മായ സഹോദരങ്ങളെയും കൃതജ്ഞതയോടെ ഓർക്കുന്നു. അതിരൂപതയിലെ എല്ലാ ഇട വകകളിലും ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നതിനും കത്തോലിക്കാസഭ യുടെ കൂട്ടായ്‌മയിൽ അതിരൂപതമുഴുവനും നിലനില്ക്കുന്നതിനും വേണ്ടി അതിരൂപത യിലെ വിശ്വാസിസമൂഹം ജാഗ്രതയോടെയും വിശ്വാസതീക്ഷ്‌ണതയോടെയും വർത്തിക്ക ണമെന്നു ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. കത്തോലിക്കാസഭയിൽനിന്നു അകന്നു മാറാനും വിഭാഗീതയുടെ വിത്തുകൾ വിത യ്ക്കാനും നിഷിപ്ത താത്‌പര്യക്കാർ നടത്തുന്ന പരിശ്രമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന നുണപ്രചരണ ങ്ങളെയും വിവേകത്തിലും കൂട്ടായ്മയിലും ക്രൈസ്‌തവമാർഗങ്ങളിലും നേരിടാൻ അതിരൂപതയിലെ പ്രബുദ്ധരായ അല്മായ സമു ഹത്തിനു പ്രത്യേകമായ കടമയുണ്ട്. സഭയുടെ തീരുമാനത്തോടു ചേർന്നുനില്ക്കു ന്നവരുടെ ഏതുവിധത്തിലുള്ള ഇടപെടലു കളും സുവിശേഷാനുസൃതവും ക്രൈസ്തവ വുമായിരിക്കണമെന്നും മറിച്ചുള്ള പ്രതികര ണങ്ങൾ സഭയെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ മാത്രമേ ഇടയാക്കിയിട്ടുള്ളു എന്നതും ഓർമിപ്പിക്കട്ടെ.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദികരേ, സമർപ്പിതരേ, അല് മായ സഹോദരങ്ങളേ,

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അതി രൂപതയിലെ ചില വൈദികരും അല്‌മായരു മായി സിനഡുപിതാക്കന്മാരുടെ പ്രതിനിധി കൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. 2021 നവംബർ 28 മുതൽ നമ്മുടെ സഭയിലെ 35-ൽ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷനിലും മറ്റു പ്രവാസിസമൂഹങ്ങളിലും നടപ്പിലാക്കിയ ഏകികൃത കുർബാന അർപ്പണ രീതി ക്രമാനുഗതമായി ഈ അതിരൂപതയിലും നടപ്പിലാക്കാൻ പലനിർദേശങ്ങളും മുന്നോ ട്ടുവയ്ക്കുകയുണ്ടായി. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അസാധാരണമായ വിധത്തിൽ ഇടപെടലുകൾ നടത്തി അനുസ രിക്കാൻ ആഹ്വാനംചെയ്തു. എന്നാൽ പരിശുദ്ധ പിതാവിനെയും സിനഡിനെയും അനുസരിക്കാത്ത, നേതൃത്വനിരയിലുണ്ടായിരുന്ന ഏതാനും വൈദികരും അല്‌മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹി തവു മായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചരണങ്ങളുമാണ് ഈ വിഷയത്തെ ഇത്രമാത്രം സങ്കീർണമാക്കിയത്.

സഭാസംവിധാനത്തെയും സഭാധികാരിക ളെയും വെല്ലുവിളിച്ചുകൊണ്ടും സഭാപരമായ അച്ചടക്കം പാലിക്കാതെയും കത്തോലിക്കാ സഭാകൂട്ടായ്‌മയിൽ തുടരാൻ ഇനി ആരെ യും അനുവദിക്കില്ല. അതിനാലാണ് കർശ നമായ നടപടികളിലേക്കു പ്രവേശിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നത്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തൻ്റെ വീഡിയോസന്ദേശത്തിൽ ആഹ്വാനം ചെയ്‌തതു പോലെ നിക്ഷിപ്‌തതാത്‌പര്യങ്ങ ളുള്ള ഏതാനും ചില വൈദികരുടെയും മറ്റു വ്യക്തികളുടെയും വാക്കുകൾ വിശ്വസിച്ചു നിങ്ങളിൽ ഒരാൾപോലും പരിശുദ്ധ കത്തോലിക്കാസഭയുടെ കൂട്ടായ്‌മയിൽ നിന്നു പുറത്തുപോകാൻ ഇടവരരുതെന്നു ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലി ക്കാസഭയോടും സഭയുടെ തലവനായ പരിശുദ്ധ പിതാവിനോടും സീറോമലബാർ സഭയുടെ മെത്രാൻസിനഡിനോടും സഹസ്രാ ബദങ്ങളിലൂടെ രൂപപ്പെട്ട നമ്മുടെ കത്തോലി ക്കാപൈത്യകത്തോടും നിങ്ങളെല്ലാവരും ചേർന്നുനില്ക്കണമെന്നു ദൈവനാമത്തിൽ ഞങ്ങൾ അഭ്യർഥിക്കുകയും ചെയ്യുന്നു.

അതിരൂപതയുടെ മഹിതമായ പാരമ്പര്യം പിഞ്ചെന്ന്, സഭാധികാരികളെ അനുസരിച്ച് കത്തോലിക്കാതിരുസ്സഭയുടെ കൂട്ടായ്‌മയിൽ വിശ്വസ്തത സഭാമക്കളായി എന്നും തുട രാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ! കേവലം മാനുഷികമായ ചിന്തയും യുക്തി യും മാറ്റി വച്ച് ഈശോയുടെ തിരുഹൃദയ ത്തിൽ അഭയംതേടാനും തിരുഹൃദയചൈത ന്യത്തിൽ ജീവി ക്കാനും എല്ലാവർക്കും ഇടവരട്ടെ!

ഈശോയിൽ സ്നേഹപൂർവം,

+ റാഫേൽ തട്ടിൽ

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത

ബോസ്കോ പുത്തൂർ

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ

ഈ സർക്കുലർ 2024 ജൂൺ 16 ഞായറാഴ്‌ച അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണ്.

Share News