
2021 മാർച്ച് 5 മുതൽ 8 വരെ ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തും.

ഇറാഖിലെ ഭരണാധികാരികളുടെയും, ഇറാഖിലെ കത്തോലിക്കാ സഭയുടെ ക്ഷണവും ഫ്രാൻസിസ് പാപ്പക്ക് ലഭിച്ചത് അനുസരിച്ച് അടുത്ത വർഷം മാർച്ച് മാസത്തിൽ ഇറാഖ് സന്ദർശിക്കും. പൂർവ പിതാവായ അബ്രാഹത്തിൻ്റെ നാടായ ബാഗ്ദാദിലെ ഏർബലിലെ ഉർ എന്ന സ്ഥലം സന്ദർശിക്കും. മോസൂൾ അടുത്തുള്ള നിനവെ താഴ്‌വരയിലും ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തും എന്നാണ് അറിയിച്ചത്. കൊറോണ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണ സന്ദർശന പരിപാടികൾ അറിയിക്കും എന്ന് വത്തിക്കാൻ മീഡിയ വിഭാഗം തലവൻ മത്തേയോ ബ്രൂണി അറിയിച്ചു. ‘ഇത് ഒരു ചരിത്ര സംഭവമാകും, ഇറാക്കിലേക്കുള്ള സമാധാനത്തിനുള്ള കൽവെപ്പും ആകും എന്നാണ് ഇറാഖി പ്രസിഡൻ്റ് ബാർഹാം സാലെഹ് പറഞ്ഞത്. 2019 ജൂലൈ മാസത്തിൽ ആണ് ഇറാഖ് പ്രസിഡൻ്റ് ഫ്രാൻസിസ് പാപ്പയെ ഇറാഖ് സന്ദർശിക്കാൻ ക്ഷണിക്കുന്നത്. 2000 ത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പ അബ്രഹത്തിൻ്റെ ജനന സ്ഥലവും മറ്റും സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ടയിരുന്നെങ്കിലും സദാം ഹുസൈനുമായുള്ള ചർച്ചയിൽ നിഷേധിക്കുകയായിരുന്നു. ഇറാഖ് സന്ദർശിക്കുന്ന ആദ്യ പാപ്പയാകും ഫ്രാൻസിസ് മാർപാപ്പ.
ചിത്രം പാപ്പ അമേരിക്ക സന്ദർശിച്ച അവസരത്തിൽ Daily Mail എടുത്തത്

ഫാ ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.