ഏതു കടുത്ത പ്രതിസന്ധിയിലും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടേൽ പ്രതിസന്ധി തന്നെ ശക്തിയായി മാറും ..ജീവിതം മനോഹരമാണ് ..

Share News

ജീവിതം മനോഹരമാണ് .

.22 വർഷംമുമ്പ് 23 മത് വയസിലാണ് 1998ൽ റോഡ് ആക്സിഡൻറിൽ സ്പൈനൽകോഡ് ഇഞ്ചുറിപറ്റി വീൽചെയറിലാകുന്നത് .. 11 വർഷത്തോളം ഒറ്റമുറിക്കകത്ത്.. ആകാശവും നിലാവും നക്ഷത്രങ്ങളും സൂര്യപ്രകാശവും ഇളംകാറ്റും പൂവും പൂമ്പാറ്റകളുമൊക്കെ നഷ്ടപ്പെട്ടവർഷങ്ങൾ .. ആയുർവേദ സിദ്ധ ആദിവാസി ഹോമിയോ അക്വുപങ്ങ്ചർ ചികിത്സകൾ .. ജീവിതം ഇനി വീൽചെയറിലാണെന്ന അവസ്ഥ അംഗീകരിക്കാൻ വർഷങ്ങളെടുത്തു ..പുറത്തെ ആൾക്കൂട്ടങ്ങളും പച്ചമരതലപ്പുകളുമെല്ലാം എനിക്ക് അന്യമായി ..

2009 ൽ സഹായി റീഹാബിലിറ്റേഷൻ സെൻറർ കൊയമ്പത്തൂർ 3 മാസത്തെ കോഴ്സ് ചെയ്യുന്നു .. വീൽചെയറിലിരുന്നു കൊണ്ടുതന്നെയുള്ള ജീവിതഅതിജീവനം… ഇത്, വീൽ ചെയറിൽ തന്നെയുള്ള ജീവിത പ്രയാണത്തിന് അത്മവിശ്വാസവും കൂടുതൽ പ്രതീക്ഷയും നൽകി ..

38 മത് വയസിൽ10 ക്ലാസിൽ തീർന്ന വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചു.. 2013 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒരു വർഷത്തെ ബേസിക് കൗൺസലിംഗ് കോഴ്സ് (BCC) ചെയ്തത് ജീവിതത്തെ കുറച്ചു കൂടി അടുത്തറിയാൻ സഹായിച്ചു ..2014 – 2017 കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസ്റ്റൻറായി B .A മലയാളം എടുത്തു.(മലയാളപഠന ഗവേഷണ കേന്ദ്രം തൃശൂർ)2017 – 2019 ശ്രീ കേരളവർമ്മ കോളേജിൽ റെഗുലറായി M.A മലയാളം എടുത്തു ..ഇപ്പോ Gov Law college TSR വിദ്യാർത്ഥിയാണ് ..

ഏതു കടുത്ത പ്രതിസന്ധിയിലും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടേൽ പ്രതിസന്ധി തന്നെ ശക്തിയായി മാറും ..ജീവിതം മനോഹരമാണ് ..

Biju Hope

Share News