മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര’ മാണ്‌.

Share News

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര”മാണ്‌. ഇത്‌ ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച്‌ മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച്‌ സൂക്ഷിക്കാം.

ഗ്രേസ്‌ മങ്കുഴിക്കരി, തേറാട്ടില്‍

2014 ആഗസ്റ്റ്‌ മാസത്തില്‍ കൂടിയ സിനഡ്‌, സീറോ-മലബാര്‍ വിശ്വാസികള്‍ക്ക്‌ മൃതശരീരം ക്രിമേറ്റ്‌ (ദഹിപ്പിക്കുക) ചെയ്യാനുള്ള അനുമതി പ്രഖ്യാപിച്ചു.

ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ ഈ അനുവാദം വളരെ കൊല്ലങ്ങളായി നിലവില്‍ ഉണ്ട്‌. എന്നാല്‍ പരമ്പരാഗതമായി എല്ലാവരും മൃതശരീരം സെമിത്തേരിയില്‍ സംസ്കരിക്കയാണ്‌ പതിവ്‌. ഇന്ന്‌ എല്ലാ പള്ളിക്കും സെമിത്തേരിക്കുള്ള സ്ഥലമില്ല. പ്രത്യേകിച്ച്‌ നഗരങ്ങളില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നതിനാല്‍ സെമിത്തേരി പണിയുന്നതിനുള്ള സ്ഥലമോ അനുവാദമോ കിട്ടുകയില്ല. നിലവിലുള്ള സെമിത്തേരികളില്‍ കല്ലറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ കിട്ടാനില്ല. അഥവാ കിട്ടണമെങ്കില്‍ വലിയ തുക കൊടുക്കണം. നമ്മുടെ സെമിത്തേരിയില്‍ തുടക്കത്തില്‍ 50,000 രൂപ ഉണ്ടായിരുന്നത്‌ ഇന്ന്‌ 5,00,000 രൂപയാണ്‌ വില. ഇനിയും കൂടുകയെ ഉള്ളു.

ഇത്തരുണത്തില്‍ പരമ്പരാഗത മൃതസംസ്കാരത്തില്‍നിന്ന്‌ വിഭിന്നമായി ചിന്തിച്ച്‌ മൃതശരീരം പരിസരമലിനീകരണം ഒഴിവാക്കി ക്രിമേറ്റ്‌ ചെയ്യുന്നതല്ലേ നല്ലത്‌. ഉച്ചനീചത്വ ചിന്തയില്ലാതെ മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര”മാണ്‌. ഇത്‌ ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച്‌ മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച്‌ സൂക്ഷിക്കാം.

ക്രിമേഷന്‍ എന്ന വേറിട്ട ചിന്ത ആരെയും അടിച്ചേല്‍പ്പിക്കുവാന്‍ ആര്‍ക്കും ആഗ്രഹമില്ല. ദഫീപ്പിക്കണമോ, കുഴിച്ചിടണമോ എന്നുള്ളത്‌ ഓരോരുത്തരുടെയും ആഗ്രഹം അനുസരിച്ച്‌ ചെയ്യാവുന്നതാണ്‌. കുടുംബകല്ലറ എന്ന ആശയം മനുഷ്യമനസ്സിലെ മേല്‍ക്കോയ്മയും പ്രഡ്മിയും മറ്റുള്ളവരെ കാണിക്കുന്നതിനാണ്‌. മരണത്തിലെങ്കിലും നമുക്ക്‌ ഒരു സമത്വചിന്ത ഉണ്ടായിക്കുടെ? ഇന്ത്യയില്‍ പലയിടത്തും, വിദേശരാജ്യങ്ങളിലും ഇപ്പോള്‍ ക്രിമേഷന്‍ നിലവിലുണ്ട്‌. നമ്മുടെ നാട്ടിലും ഇത്‌ കഴിയുന്നതും
വേഗം പ്രാബല്യത്തില്‍ കൊണ്ടുവരണം. സഭാധികാരികള്‍ നേതൃത്വംനല്‍കിയാല്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു നീങ്ങുകയുള്ളൂ.

സമാനചിന്ത ഉള്ളവര്‍ ഒന്നിച്ചുചേര്‍ന്ന്‌ സഭാധികാരികളോട്‌, ക്രിമറ്റോറിയം പണിത്‌ ഈ നാട്ടിലുള്ള എല്ലാ കത്തോലിക്കര്‍ക്കും ഉപയോഗിക്കാന്‍ കഴിയുംവിധം സെമിത്തേരികളില്‍ തന്നെ സാധ്യമാക്കി തരണ
മെന്ന്‌ അപേക്ഷിക്കാം.

അതിനാല്‍ ഈ കാരുണ്യവര്‍ഷത്തില്‍ വിശ്വാസികള്‍ക്കുവേണ്ടി സഭ ചെയ്യുന്ന വലിയൊരു കാരുണ്യപ്രവര്‍ത്തനമായി ഇത്‌ നിലകൊള്ളും.

ഗ്രേസ്‌ മങ്കുഴിക്കരി, തേറാട്ടില്‍
Share News