
“ഗുരുവും ജാതിയും”
ഗുരുവും ജാതിയുംപുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

1920ൽ സഹോദരൻ മാസികയിൽ പ്രസിദ്ധീകരിച്ച ‘ജാതിനിർണയം’ എന്ന കവിതാരൂപത്തിലുള്ള ആശംസയിലാണ് ശ്രീനാരായണ ഗുരു “ഒരു മതം,ഒരു ജാതി. ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം പങ്കുവെച്ചത്. സുകുമാർ അഴീക്കോട് ഈ സന്ദേശത്തെ അപഗ്രഥിക്കുന്നത് ഇങ്ങനെയാണ്:ഗുരു ക്ഷേത്രം സ്ഥാപിച്ചു. ശിവനെ പ്രതിഷ്ഠിച്ചു. സ്തോത്രങ്ങൾ എഴുതി.
എല്ലാം ” ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹാവാക്യത്തിന്റെ മാറ്റൊലികളായിരുന്നു. ജാതിഭേദത്തെയും മതഭേദത്തെയും നിരാകരിച്ചപ്പോൾ അദ്ദേഹം കണ്ടത് ഒരു ആദർശ ലോകമായിരുന്നു. “സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം.”ഈ വിശ്വമാനവസന്ദേശത്തിന്റെ രചനാ ശതാബ്ദി വർഷത്തിലാണ് “ഗുരുവും ജാതിയും” പ്രണതയിൽ നിന്ന് പ്രസിദ്ധീകൃതമാകുന്നത്.പ്രൊഫ.എം.കെ.സാനുമാഷിന്റേതാണ് അവതാരിക.
സഹോദരൻ അയ്യപ്പൻ,സ്വാമി സച്ചിദാനന്ദ, ഡോ.ടി.ഭാസ്ക്കരൻ, നടരാജ ഗുരു, മുനി നാരായണപ്രസാദ്, ഡോ.എസ്. പൈനാടത്ത് എസ്.ജെ.,ഡോ.എം.വി നടേശൻ, ഡോ.ആർ ഗോപി മണി, പ്രൊഫ.എസ്.രാധാകൃഷ്ണൻ. ഡോ.സുനിൽ പി. ഇളയിടം., മങ്ങാട് ബാലചന്ദ്രൻ, എം.കെ.ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ റഹിം, പി.എൻ ഗോപികൃഷ്ണൻ, ഡോ.എസ്.ഷാജി, ഡോ എൻ മുകുന്ദൻ, ഡോ.ബി. സുഗീത, സജയ് കെ.വി. തുടങ്ങിയ ഇരുപത് പ്രമുഖരുടെ ലേഖനങ്ങളാണ് ഗ്രന്ഥത്തിൽ സമാഹരിച്ചിട്ടുളളത്. പി.ആർ ശ്രീകുമാറാണ് പുസ്തകത്തിന്റെ എഡിറ്റർ.