
പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്:നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒഴിയാനുംപറ്റില്ല.|ഡോ. കെ. എസ്. രാധാകൃഷ്ണൻ
പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്: 2024 ജൂലൈ മാസത്തിൽ
ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഉപദേശക പദവി രാജി
വെച്ചു. അക്കാലയളവിൽ
പോലീസ് കേസെടുത്തെ
ങ്കിലും ഡോ കെ എം എബ്രഹാമിൻ്റെ സഹായത്തോടെ അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു എന്ന് കോൺഗ്രസ്സ് നേതാവ്
ലാലി വാൻസൻ്റ് വെളിവാക്കിയിട്ടുണ്ട്.

പാതി വിലക്ക് എന്തും നൽകും. ചതി, വഞ്ചന, ധനാർത്തി ഇവയെല്ലാം
ചേരുംപടി ചേർന്ന ശുദ്ധമാന തട്ടിപ്പ്. ഇതിലെ പങ്കാളികൾ ആരെല്ലാം?
നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ്റെ
നാഷണൽ ചെയർമാൻ കെ. എൽ. ആനന്ദകുമാർ, (ഇപ്പോൾ ഒളിവിലാണ് ) ഇരുപത്തിയാറു വയസ്സിനുള്ളിൽ രണ്ടാം തട്ടിപ്പിൽ അറസ്റ്റ് ചെയ്യപ്പെട്ട കോൺഫെഡറേഷൻ സെക്രട്ടറി അനന്തു ക്യഷ്ണൻ, പാതി വിലയ്ക്ക്
സ്കൂട്ടറും ലാപ്ടോപ്പു മടക്കം എന്തും തരാമെന്നു വാഗ്ദാനം ചെയ്തു സ്ത്രീകളെ തട്ടിപ്പിനിരയാക്കിയ നടത്തിപ്പു സ്ഥാപനങ്ങൾ,
അവയുടെ ഭാരവാഹികൾ – ഇവരെല്ലാം ചേർന്നാണ്
ഈ പാവങ്ങളെ പറ്റിച്ചത്.
ഈ തട്ടിപ്പു പദ്ധതി ആസൂത്രണം ചെയ്തത് എൻ ജി ഒ കോൺഫെഡറേഷൻ
ആണെങ്കിലും അരങ്ങിൽ
വന്ന് ആളെ ചേർത്തതും
പണം വാങ്ങിയതും നടത്തിപ്പു കമ്പനികളും എൻ ജി ഒകളുമാണ്. ഈ കുറ്റകൃത്യത്തിൽ നേരിട്ട്
പങ്കെടുത്തവർ ഇക്കൂട്ടരാണ്. അതുകൊണ്ട് തന്നെ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒഴിയാനും
പറ്റില്ല.
നാഷണൽ NGO കോൺ
ഫെഡറേഷൻ ഉദ്ഘാടനം ചെയ്തത് മന്ത്രി ഡോ. ആർ. ബിന്ദുവായിരുന്നു. 2022 മെയ് 19ന് സെൻ്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന സമ്മേളനം.
അദ്ധ്യക്ഷൻ, ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ (ചെയർമാൻ, ഉപദേശക സമിതി) ആശംസാ പ്രഭാഷകർ: കൊച്ചി മേയർ അനിൽ
കുമാർ, എറണാകുളം എം പി ഹൈബി ഈഡൻ, എം എൽ എ ടി. ജെ. വിനോദ് , ജി സി ഡി എ ചെയർമാൻ ചന്ദ്രൻ പിള്ള,
സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. അൻസാരി എന്നിവർക്ക്
ഒപ്പം ഇടുക്കി എം പി ഡീൻ കുര്യാക്കോസും ഉണ്ടായി
രുന്നു. എന്നാൽ, ഇക്കൂട്ടത്തിൽ അനന്തു കൃഷ്ണൻ്റെ പേരുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ
സംഘടനയാണിത് എന്നും
സംഘാടകർ അവകാശപ്പെട്ടിരുന്നു.
സ്ത്രീസേവയായിരുന്നു
സംഘടനയുടെ പരമ ലക്ഷ്യം. അതുകൊണ്ട് സ്ത്രീ ശാക്തീകരണത്തിനായി
പ്രവർത്തിക്കാൻ അവർ
തീരുമാനിച്ചു. അതിൻ്റെ
ആദ്യപടിയായിട്ടാണ് സ്ത്രീകൾക്ക് പാതി വിലക്ക് ലാപ്ടോപ്പും സ്കൂട്ടറും നൽകാൻ പദ്ധതിയിട്ടത്. നാല്പതിനായിരത്തിൻ്റെ
ലാപ്ടോപ് ഇരുപതിനായിരത്തിനും
ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തിൻ്റെ സ്കൂട്ടർ അറുപത്തിരണ്ടായിരത്തി
അഞ്ഞൂറ് രൂപയ്ക്കും നൽകുമെന്ന് അവർ പ്രചരിപ്പിച്ചു. ഇടനില നിന്ന
നടത്തിപ്പുകാർ ഓരോ അപേക്ഷകരിൽ നിന്നും
2000 മുതൽ 5000 രൂപ വരെ രജിസ്ട്രേഷൻ ഫീസും അടിച്ചെടുത്തു.
ബാക്കി പാതിപ്പണം എവിടെ നിന്ന് ആരു നൽകും എന്ന ചോദ്യത്തിന് വൻകിട കമ്പനികളുടെ CSR ഫണ്ട്
കിട്ടും എന്നായിരുന്നു മറുപടി.
ഇവിടെയാണ് ചതി പതുങ്ങിയിരിക്കുന്നത്. അപേക്ഷകരിൽ ഭൂരിപക്ഷത്തിനും
എന്താണ് CSR ഫണ്ട് എന്ന് അറിയാത്തവരാണ്. എന്നാൽ, ആനന്ദകുമാറിനും അനന്തകൃഷ്ണനും നടത്തിപ്പ് ഏജൻസികളുടെ നേതാക്കൾക്കും CSR ഫണ്ട് കിട്ടില്ല എന്നും
അറിയാമായിരുന്നു. എന്നാൽ, നടത്തിപ്പ് ഏജൻസികൾ പരമാവധി
പേരിൽ നിന്നും പണം പിരിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് എത്ര രൂപയുടെ തട്ടിപ്പാണ് നടന്ന
തെന്ന് കൃത്യമായി ആർക്കും അറിയില്ല എന്നതാണ് വസ്തുത.
സംഘടനയുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ക്കൊണ്ട് 2024 ഏപ്രിൽ മാസത്തിൽ പരാതികൾ ഉയർന്നു. 2024 ഒക്ടോബറിൽ അനന്തു കൃഷ്ണൻ്റെ
ബാങ്ക് അക്കൗണ്ടുകൾ
പോലീസ്’ മരവിപ്പിച്ചു. ഇതിനിടയിൽ
2024 ജൂലൈ മാസത്തിൽ
ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഉപദേശക പദവി രാജി
വെച്ചു. അക്കാലയളവിൽ
പോലീസ് കേസെടുത്തെ
ങ്കിലും ഡോ കെ എം എബ്രഹാമിൻ്റെ സഹായത്തോടെ അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു എന്ന് കോൺഗ്രസ്സ് നേതാവ്
ലാലി വാൻസൻ്റ് വെളിവാക്കിയിട്ടുണ്ട്.
മാത്രമല്ല കൊള്ളപ്പണം
പങ്കുവെയ്ക്കുന്ന കാര്യത്തിൻ്റെ പേരിൽ ആനന്ദകുമാറും അനന്തകൃഷ്ണനും തമ്മിൽ തെറ്റുകയുo ചെയ്തു.
ആവശ്യത്തിലധികം വിനയം പ്രദർശിപ്പിക്കുന്ന നന്മ മരമാണ് ആനന്ദകുമാർ. അദേഹത്തിന് സ്വന്തമായി ഒരു സത്യസായി ട്രസ്റ്റുണ്ട്.
സാധാരണയായി സായി
ഭക്തർ ആരും സായിയുടെ പേരിൽ സ്വന്തം ട്രസ്റ്റ് ഉണ്ടാക്കാറില്ല. എന്നാൽ
ആനന്ദകുമാറിന് അതും ഉണ്ടാക്കാൻ കഴിഞ്ഞു. അദ്ദേഹം മിടുക്കൻ തന്നെ. അദ്ദേഹത്തെക്കാൾ മിടുക്കുണ്ട് അനന്തു കൃഷ്ണന്. ഇവരെക്കാൾ ഒക്കെ മിടുമിടുക്കന്മാരാണ്ഈ പദ്ധതിയുടെ നടത്തിപ്പുകാരായി നിന്ന് പണം പിരിച്ചവർ.

ഈ തട്ടിപ്പിൽ രാഷ്ട്രീയനേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹിക നേതാക്കൾക്കും ഉള്ള പങ്ക് വെളിവാക്കപ്പെട്ടു കഴിഞ്ഞു. ജനങ്ങളെ പറ്റിക്കാനായി ഗൂഢാലോചന നടത്തി അഴിമതി നടത്തുന്നവർ, അതിൻ്റെ വില നൽകേണ്ടി വരും എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി താക്കീത് ചെയ്തതും ഒർക്കേണ്ടതാണ്.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)