ഈ ചെറു പാലങ്ങൾ എ സി റോഡിൽ അശാസ്ത്രീയമായ രീതിയിൽ പണിതിട്ടും ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചോ?
എ സി റോഡിൽ ലക്ഷങ്ങൾ മുടക്കി പണിത എന്തിനുവേണ്ടി എന്ന് അറിയാത്ത ചെറു പാലങ്ങൾ പൊളിക്കാൻ തുടങ്ങി
ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കൂടി പോകുന്ന എല്ലാ ആളുകളും ചോദിച്ച ഒരേ ഒരു ചോദ്യമാണ് മനക്കച്ചിറ, മാമ്പുഴക്കരി, കിടങ്ങറ ഒന്നാം പാലം, മങ്കൊമ്പ്, ഒന്നാംകര എന്നിവിടങ്ങളിൽ എന്തിന് വേണ്ടിയാണ് ഈ ചെറു പാലങ്ങൾ പണിതത്. ലക്ഷങ്ങൾ മുടക്കി പണിത ഇതുപോലുള്ള ചെറു പാലങ്ങൾ പൊളിച്ച് കളയുമ്പോൾ എന്തിനുവേണ്ടിയാണ് ഇത് നിർമ്മിച്ചതെന്നും കൂടി പറഞ്ഞാൽ നന്നായിരുന്നു. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. എ സി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിരിക്കുന്നത് ഇതുപോലുള്ള ചെറു പാലങ്ങളുടെ ഇടയിലാണ്. ഈ ചെറു പാലങ്ങൾ എ സി റോഡിൽ അശാസ്ത്രീയമായ രീതിയിൽ പണിതിട്ടും ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചോ? ഞങ്ങൾ പൊതു ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അതോ ലക്ഷങ്ങൾ ചെലവഴിക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ട് പണിതിട്ടതാണോ?
Louis Praveen Neriamparambil