പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.

Share News

പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.

മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്.

2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഏറെ ത്യാഗവും ബുദ്ധിമുട്ടുകളും നേരിട്ടാണ് ആശുപത്രിയെ അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ ഈ നിലയിൽ ഇത്തിച്ചത്.

പാലാ രൂപതയിലെ അംഗങ്ങളായ വിശ്വാസികൾ നാട്ടിലും വിദേശത്തും അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യത്തിനൊപ്പം ബാങ്ക് വായ്പയും ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മുതൽ മുടക്കിൻ്റെ 58 ശതമാനം തുക വായ്പയായി എടുത്തായിരുന്നു നിർമാണം. 5 വർഷമായി ഈ തുകയുടെ തിരിച്ചടവ് നടത്തി വരുന്നു.

ആധുനിക നിലവാരത്തിൽ ഇപ്പോൾ നിർമാണം നടത്തി വരുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനായി ഫൊറോന, ഇടവക തലങ്ങളിൽ നിന്നു നിലവിൽ സഹായം ലഭിക്കുന്നതിനൊപ്പം ബാങ്ക് വായ്പകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും നിയമവിധേയമായാണ് ചെയ്തു വരുന്നത്.

രൂപതാതലത്തിൽ ഉള്ള ഒട്ടേറെ ആളുകൾക്കു ജോലിയിൽ മുൻഗണന നൽകുന്നതിനൊപ്പം തന്നെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ എല്ലാ നിയമനങ്ങളും നടത്തുന്നത്.

അന്താരാഷ്ട്ര നിലവാരത്തിൽ ചികിത്സ നൽകുന്ന ആശുപത്രിയിലെ ബില്ലുകൾ കൊച്ചി, തിരുവനന്തപുരം ,കോട്ടയം തുടങ്ങിയ മറ്റ് നഗരങ്ങളിലെ ബില്ലുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലാണുളളത്. ഒരു ചികിത്സയ്ക്കും അമിത തുകകൾ ഈടാക്കുന്നില്ല.

ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പേട്രൺസ് കെയർ ചാരിറ്റി ഫണ്ടിൽ നിന്നു 3 കോടിയിൽ പരം രൂപയും ജീവകാരുണ്യത്തിന്റെ ഭാഗമായി ആശുപത്രിയിൽ ചിലവഴിച്ചിട്ടുണ്ട്.

പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആശുപത്രിയിൽ നിന്ന് 10 ശതമാനം ഡിസ്കൗണ്ട് ജീവനക്കാർക്കും ബന്ധുജനങ്ങൾക്കും ചികിത്സയ്ക്കു വേണ്ടി നൽകുന്നുണ്ട്. ജീവനക്കാരും അവരുടെ മക്കളും മാതാപിതാക്കളും ഭാര്യ ഭർത്താക്കന്മാരുടെ മാതാപിതാക്കളും ഉൾപ്പെടെ ഇതിന് അർഹരാണ്.

കൂടാതെ അർഹരായ ജീവനക്കാർക്ക് പ്രത്യേക ചികിത്സ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സ്റ്റാഫ് ഡിസ്കൗണ്ട് ഇനത്തിൽ 50 ലക്ഷത്തിൽ പരം രൂപയും ചിലവഴിച്ചിട്ടുണ്ട്. ഇൻഷുറൻസ് തുക ഒരുമിച്ച് അടയ്ക്കുകയും പലിശ രഹിത തവണകൾ ആയി ജീവനക്കാരിൽ നിന്നു സ്വീകരിക്കുകയുമാണ് ചെയ്തു വരുന്നത്.

Share News