
ഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?|ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം
ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം : സി സി എഫ്.
മാനന്തവാടി . വയനാട്ടിൽ കടുവാ ക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സംസ്ഥാന വനം വകുപ്പ് മേധാവിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം കടുവകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇവക്കെല്ലാം ആവശ്യമായ ഭക്ഷണം വനത്തിൽ ലഭ്യമല്ലാത്തതാണ് ഇപ്പോൾ കടുവകൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളേയും മനുഷ്യനേയും ഇരയാക്കുന്നത്. മുൻപ് പഴൂരിൽ മനുഷ്യ ജീവൻ കടുവയാക്രമണത്തിൽ നഷ്ടപ്പെട്ടപ്പോൾ വനം വകുപ്പ് വയനാടൻ ജനതയ്ക്ക് നല്കിയ ഒരുറപ്പും നാളിതുവരെ പാലിച്ചിട്ടില്ല.
ജനങ്ങളെ വന്യമൃഗങ്ങൾ അക്രമിച്ചു കഴിഞ്ഞിട്ട് സ്ഥലം സന്ദർശനത്തിനു മാത്രമായി ഇത്തരമൊരു വകുപ്പിലേ നൂറുകണക്കിന് ഉദ്യോഗസ്ഥ പ്രമുഖകരെ പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ശബളവും പെൻഷനും നല്കി നിലനിർത്തണമോയെന്നതും ചിന്തിക്കണം.
മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷത്തിൽ കുറയാത്ത തുക അടിയന്തിര നഷ്ടപരിഹാരമായി നല്കണമെന്നും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നല്കണമെന്നും പ്രസ്താവനയിൽ സിസിഎഫ് വയനാട് ജില്ല ചെയർമാൻ കെ.കെ ജേക്കബ് ജനറൽ സെക്രട്ടരി സാലു അബ്രാഹം മേച്ചേരിൽ എന്നിവർ ആവശ്യപ്പെട്ടു.
ഇനിയും എത്ര മനുഷ്യരെകുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?- മാനന്തവാടിരൂപത
.
മാനന്തവാടി: വനമേഖലയിൽ നിന്നും വിദൂരത്തിലുള്ള പുതുശ്ശേരി എന്ന ജനവാസ കേന്ദ്രത്തിൽ സാലു ( തോമസ് ) പള്ളിപ്പുറം തൻ്റെ കൃഷിയിടത്തിൽ കടുവായുടെ അക്രമണത്തിൽ മരണമടഞ്ഞതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണന്ന് മാനന്തവാടി രൂപത .
വയനാട്ടിലെ ഭൂവി സ്ത്രിതിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അത്രയും കടുവകൾ പെരുകിയെന്ന യഥാർത്യത്തെ മറച്ച് വെച്ച് തൊടുന്യായങ്ങൾ നിരത്തുകയാണ് വനം വകുപ്പ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത്. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങു രു ത്എന്ന പ്രസ്ഥാവനയോടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്ന സമീപനമാണ് വകുപ്പധികാരികൾ സ്വീകരിക്കുന്നത്.
വന്യമൃഗങ്ങൾ വ ന ത്തിൽ നിന്ന് പുറത്തിറങ്ങുന്നില്ലന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് വനം വകുപ്പ് എടുക്കേണ്ടത്. അതിനു പകരം തങ്ങളുടെ പരിസരങ്ങളിൽ തൊഴിലെടുക്കുന്ന മനുഷ്യരാണ് കുറ്റക്കാർ എന്നു വരുത്തുന്ന സമീപനം നി കൃഷ്ടമാണ്.
മരണപ്പെട്ടതോമസിൻ്റെ കുടുമ്പത്തിൻ്റെയും കുട്ടികളുടേയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും രൂപത അവശ്യം ഉന്നയിച്ചു.
രൂപതാ PR0 ഫാ.ജോസ് കൊച്ചറക്കലിൻ്റെ നേതൃത്വത്തിൽ സാലു അബ്രാഹം മേച്ചേരിൽ ,സെബാസ് റ്റ്യൻ പാലംപറമ്പിൽ, ജോസ് പള്ളത്ത്, ജോസ് പുഞ്ചയിൽ എന്നിവർസംഭവസ്ഥലം സന്ദർശിച്ചു. കുടുമ്പത്തിൻ്റെ ദുഖ: ത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക ക യും ചെയ്തു
കരിദിനാചരണം
വനമേഖലയിൽ നിന്നും വിദൂരത്തിലുള്ള വയനാട്ടിലെ പുതുശ്ശേരി എന്ന ജനവാസ കേന്ദ്രത്തിൽ സാലു ( തോമസ് ) പള്ളിപ്പുറം തൻ്റെ കൃഷിയിടത്തിൽ കടുവായുടെ അക്രമണത്തിൽ മരണമടഞ്ഞതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്.
വന്യമൃഗങ്ങൾ വന ത്തിൽ നിന്ന് പുറത്തിറങ്ങുന്നില്ലന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് വനം വകുപ്പ് എടുക്കേണ്ടത്. അതിനു പകരം തങ്ങളുടെ പരിസരങ്ങളിൽ തൊഴിലെടുക്കുന്ന മനുഷ്യരാണ് കുറ്റക്കാർ എന്നു വരുത്തുന്ന സമീപനം നി കൃഷ്ടമാണ്.
മരണപ്പെട്ടതോമസിൻ്റെ കുടുംബത്തിൻ്റെയും കുട്ടികളുടേയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്ന് അവശ്യം ഉന്നയിച്ചും ശാലുവിന്റെ കുടുംബഗത്തിന് സർക്കാർ ജോലി നൽകണമെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇതിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കുടുംബത്തിൻ്റെ ദുഖ: ത്തിൽ പങ്കുചേരുകയും അനുശോചനം അറിയികകയും ചെയ്തു കൊണ്ടും നാളെ കേരള കർഷക അതിജീവന സംയുക്ത സമിതി കരിദിനമായിട്ട് ആചരിക്കുകയാണ്.
എല്ലാ യൂണിറ്റുകളും കരിങ്കൊടി കെട്ടിയും പോസ്റ്ററുകൾ പതിപ്പിച്ചും പ്രകടനം നടത്തിയും കരിദിനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Dr ചാക്കോ കാളംപറമ്പിൽ.
ജനറൽ കൺവീനർ.
കേരള കർഷക അതിജീവന സംയുക്ത സമിതി

വയനാട് വന്യജീവി സങ്കേതത്തിന്റെ ആകെ ചുറ്റളവ് 344 ചതുരശ്ര കിലോമീറ്റർ ആണ്. പത്തു വർഷം മുമ്പുള്ള ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 240ഓളം കടുവകൾ അവിടെയുണ്ട്. ഇക്കാര്യത്തിൽ വിശ്വസനീയമായ ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നുംതന്നെയില്ല.
സെൻട്രൽ ഇന്ത്യയിൽ 100 ചതുരശ്ര കിലോമീറ്ററുകൾ വരെ ടെറിട്ടറിയുള്ള കടുവകൾ കോളനിയായി താമസിക്കുന്ന സ്ഥലമാണ് വയനാട്.. വീടും സ്ഥലവും വിട്ട് ഓടിയാൽ ജീവനെങ്കിലും കിട്ടിയേക്കും..Vinod Nellackal