അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) പദ്ധതി മുഴുവൻ പ്രദേശങ്ങളിലും വ്യാപിപ്പിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News


കൊച്ചി .അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) മുഴുവൻ പ്രദേശങ്ങളിലും വ്യാപിപ്പിച് തെരുവ് നായ നിയന്ത്രണ പദ്ധതിയിലൂടെ തെരുവുനായ ആക്രമങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കണമെന്ന്സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടു .

തെരുവ് നായ്ക്കളുടെ നിയന്ത്രണം നടത്താതിരിക്കാൻ പ്രേരിപ്പിക്കുന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തണം.

രണ്ടായിരം സർജറി നടത്തിയ വെറ്റിനറി സർജൻ എ ബി സി കേന്ദ്രത്തിൽ വേണമെന്നുള്ള നിർദേശത്തിൻെറ ലക്ഷ്യം വ്യക്തമല്ല.

മനുഷ്യജീവന്റെ സംരക്ഷണത്തിൽ പാലിക്കാത്ത നിയമങ്ങളും ചട്ടങ്ങളും നിർമിച്ചു നിലനിർത്തുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്ത്പതമാണ്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും മറ്റും പ്രവർത്തനങ്ങളെ തടയുന്ന വിധം കയ്യും കാലും കെട്ടി പട്ടിക്കു മുമ്പിൽ ഇട്ടുകൊടുക്കുന്ന ചട്ടങ്ങൾ എഴുതിയുണ്ടാക്കിയവരുടെ മനോഭാവത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതാർഹം.

എ ബി സി പ്രോഗ്രാം പ്രായോഗികവും കാലോചിതവുമായി പരിഷ്കാരിക്കുവാൻ സർക്കാർ തയ്യാറാകണം.

sabu jose,president kcbc pro life samithi

പദ്ധതി നടപ്പിലാക്കുവാൻ വീഴ്ചവരുത്തുന്ന പ്രദേശങ്ങളിലെ തെരുവ് നായ്ക്കളിൽ നിന്നും ആക്രമം നേരിട്ടാൽ ആ പ്രദേശത്തെ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ പ്രാദേശിക വാർഡ് അംഗം തുടങ്ങി ബന്ധപ്പെട്ട അധികാരികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുന്ന വിധത്തിൽ നിയമ പരിഷ്‌കരണം ആവശ്യമായി വരുന്നുവെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News