ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഇന്നത്തെ ഇഷ്ടപോസ്റ്റ്.
BRM ഷഫീറിൻ്റേതാണ്. ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇങ്ങനെയുള്ള പോസ്റ്റുകൾ എനിക്കേറെ ഇഷ്ടമാണ്; പ്രതീക്ഷയുണർത്തുന്നതാകയാൽ ആവേശഭരിതനാകുന്നു.. ഈ പോസ്റ്റ് ഇഷ്ടപ്പെടാൻ ആറു കാരണങ്ങൾ
ഒന്ന്: ദൈവത്തിന് ഒന്നാം സ്ഥാനം;ആദ്യ സ്മരണ ( പലരും മനപ്പൂർവ്വമോ അല്ലാതെയോ മറക്കുന്ന കാര്യം)
“ജൂണ്‍ 7 ജന്മദിനമാണ്. ഒന്നുമില്ലായ്മയില്‍ നിന്നുയര്‍ത്തിയ നാഥാ നന്ദി ..
രണ്ട്: രണ്ടാം സ്ഥാനം മാതാപിതാക്കൾക്ക് .
“കഷ്ടപ്പാടുകളിലും പഠിപ്പിച്ചു വളര്‍ത്തിയ മാതാപിതാക്കളോട് ഹൃദയാഭിവാദ്യം. “
മൂന്ന്: ആരെയും വഞ്ചിച്ചിട്ടില്ല; കൈക്കൂലിക്കറയില്ല എന്നു പറയാനുള്ള തൻ്റേടം
“ഇത്രയും കാലത്തെ അഭിഭാഷക രാഷ്ട്രീയ ജീവിതത്തില്‍ ആരേയും അറിഞ്ഞ് കൊണ്ട് വഞ്ചിച്ചിട്ടില്ല..കൈക്കൂലിയും പാരിതോഷികവും പറ്റിയിട്ടില്ല.. “
നാല്: പാവങ്ങളോട് പരിഗണന
“പാവങ്ങളോടും സാധുക്കള്‍ക്കും വേണ്ടി പൊരുതിയിട്ടുണ്ട്..ഇന്നും അവര്‍ക്കായി കോട്ടും ഖദറും സമര്‍പ്പിക്കുന്നുണ്ട്. അതീവ ദരിദ്രര്‍ക്ക് വക്കീലാഫീസില്‍ ഫീസ് സൗജന്യം നല്‍കുന്നുണ്ട്..
അഞ്ച്: തോറ്റിട്ടും പതറാതെ, മുറിവേൽക്കാതെ മുന്നോട്ട്.
” ജീവിതത്തില്‍ ജയിച്ചതിനേക്കാള്‍ കൂടുതല്‍ തോറ്റവനാണ്..തോല്‍പ്പിച്ചവരോടും വൈരാഗ്യമില്ല. അവഗണിച്ചപ്പോഴും നിര്‍ത്തി പോയിട്ടില്ല.”
ആറ്: നന്ദിയുള്ള ഹൃദയം;ഒപ്പമുണ്ടെന്ന ഉറപ്പ് “
സ്നേഹത്തോടെ കൈപിടിച്ച നേതാക്കളോടും ,കേരളത്തിലങ്ങോളം കൊണ്ടു നടന്ന സാധാ പ്രവര്‍ത്തകരായ സഹോദരങ്ങളോടും നന്ദി ….കൂടെയുണ്ടാകും .”
Simon Varghese