” മൂന്നു വർഷം തുടർച്ചയായി തെണ്ടിക്കോളാമെന്നാ നേർച്ച”.

Share News

മൂന്നു വർഷം മുൻപ് പാന്റും ഷർട്ടും ധരിച്ച ഒരു ‘മാന്യൻ’ വീട്ടിൽ വന്നു. നൂറു വീടു തെണ്ടി വേളാങ്കണ്ണി മാതാവിനു നേർച്ചകൊടുത്തേക്കാമെന്നു അയാൾ നേർന്നിട്ടുണ്ടത്രെ. അതിന്റെ പിരിവിനു വന്നതാണ് . മാതാവിനാണല്ലോന്ന് കരുതി ഭാര്യ 50 രൂപ കൊടുത്തു. ഒരുവർഷം കഴിഞ്ഞ് ഇയാൾ വീണ്ടും വന്നു , ഇതേ പേര് പറഞ്ഞു മറ്റൊരു വേഷത്തിൽ. ആളെ തിരിച്ചറിഞ്ഞ ഞാൻ ചോദിച്ചു, കഴിഞ്ഞവർഷം ഇതേ പേരുപറഞ്ഞു പിരിവിനായി താങ്കൾ ഇവിടെ വന്നതാണല്ലോ ? അപ്പോൾ അയാളുടെ മറുപടി ഇങ്ങനെ: ” സാറേ മൂന്നു വർഷം തുടർച്ചയായി തെണ്ടിക്കോളാമെന്നാ നേർച്ച.”

എല്ലാവരും എന്നെ തെണ്ടിക്കരുതേയെന്ന് ദൈവത്തോട് അപേക്ഷിക്കുമ്പോൾ ഇയാൾ തെണ്ടിക്കോളാമേ എന്ന് ദൈവത്തോട് പറഞ്ഞിട്ടു വന്നിരിക്കുന്നുവത്രെ. മറ്റുള്ളവരുടെ പോക്കറ്റിൽ നിന്ന് കാശ് പിരിച്ചു കൊടുക്കാമെന്നു പറഞ്ഞു സ്വന്തം കാര്യസാധ്യത്തിന് നേർച്ച നേരുന്ന ഈ സൂത്രപ്പണി കണ്ടുപിടിച്ചവനെ അഭിനന്ദിക്കണം! പണമുണ്ടാക്കാൻ ഒരു നല്ലമാർഗമായി ആളുകൾ ഇന്ന് ദൈവഭക്തിയെ പ്രയോജനപ്പെടുത്തുന്നുണ്ട് .

വാൽകഷ്ണം : ”എന്റടുത്തും ഇതുപോലൊരാൾ വേളാങ്കണ്ണി നേർച്ചെക്കെത്തി..ഞാനൊന്നും കൊടുത്തില്ലാ. വീണ്ടും അയാൾ കുറച്ചുനാൾ കഴിഞ്ഞെത്തി. ഇത്തവണ പഴനിയിൽ പോകാനുള്ള വേഷത്തിലും. അപ്പോഴും ഞാനൊന്നും കൊടുത്തില്ലാ. അന്നയാൾ പറഞ്ഞതിങ്ങനെ …… #*#*# വേളാങ്കണ്ണീപ്പോകാന്നുപറഞ്ഞാലും രക്ഷയില്ലാ, #*#*# പഴനീപോകാമെന്നു പറഞ്ഞാലും രക്ഷയില്ലാ!”

– Santhosh D Achari

Ignatious Kalayanthani

Share News