മുന്നോട്ടുള്ള യാത്രയിൽ ജാഫർ മാലിക്ക് ഐ.എ.എസിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ ജാഫർ മാലിക്കിനെ ക്യാമ്പ് ഓഫീസിലെത്തി സന്ദർശിച്ചു.
ജില്ലാ കളക്ടർ എന്ന നിലയിൽ എറണാകുളം നിയോജക മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ വളരെ അധികം ശ്രദ്ധാലുവായിരുന്നു ജാഫർ മാലിക്ക്. എം.എൽ.എ എന്ന നിലയിൽ വികസന കാര്യങ്ങൾ മുന്നോട്ട് വയ്ക്കുമ്പോൾ പല തലങ്ങളിൽ നിന്നും എതിർപ്പുകളും നിയമത്തിന്റെ വെല്ലുവിളികളും ഉയർന്നു വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ എതിർപ്പുകളേയും വെല്ലുവിളികളെയും അതിജീവിച്ചു മുന്നോട്ട് നീങ്ങാൻ എന്നും തല്പരനായിരുന്ന ജാഫർമാലിക്കിന്റെ ഇടപെടൽ വടുതല ആർ.ഓ.ബി, പേരണ്ടൂർ വടുതല പാലം, അറ്റ്ലാന്റിസ് ആർ.ഓ.ബി, താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട്, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങി എല്ലാ പദ്ധതികളുടെയും പുരോഗതിയിൽ എടുത്ത് പറയേണ്ടതാണ്.
മുന്നോട്ടുള്ള യാത്രയിൽ ജാഫർ മാലിക്ക് ഐ.എ.എസിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
ടി ജെ വിനോദ് എം എൽ എ