
… ഹർത്താൽ കാരണം ബുദ്ധിമുട്ടുന്നത് ഇടുക്കിക്കാർ തന്നെ, കോടതിയുടെ അനാവശ്യ വിധിമൂലം ദുരിതത്തിലാകുന്നതും ഇടുക്കിക്കാർ തന്നെ
ഹർത്താലിന് ആഹ്വാനം ചെയ്ത ഇരു മുന്നണികളോടും ഒന്ന് ചോദിക്കട്ടെ, ഈ ഉത്തരവിനെതിരെ ഇടുക്കിയിൽ രണ്ട് ഹർത്താൽ നടത്തിയാൽ എല്ലാം ശെരിയാകുമോ, കോടതി പറഞ്ഞ ബഫർ സോൺ ഇല്ലാണ്ടാകുമോ…
ഹർത്താൽ കാരണം ബുദ്ധിമുട്ടുന്നത് ഇടുക്കിക്കാർ തന്നെ, കോടതിയുടെ അനാവശ്യ വിധിമൂലം ദുരിതത്തിലാകുന്നതും ഇടുക്കിക്കാർ തന്നെ… ഇടുക്കിയുടെ ദുരവസ്ഥ എന്ന് മാറും, ഇടുക്കിക്കാരെ ആര് രക്ഷിക്കും…
ശെരിക്കും സമരം നടത്തേണ്ടത് വിധി പ്രസ്താവിച്ചിടത്താണ്, അല്ലാതെ പാവം കൃഷിക്കാരന്റെ നെഞ്ചത്തല്ല, കോവിടും, പ്രളയവും, കാലാവസ്ഥ മാറ്റവും, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയും എല്ലാം ഇടുക്കിയിലെ കർഷകർക്ക്, ജനങ്ങൾക്ക് താങ്ങാവുന്നതിലും വലിയ പ്രഹരമാണ് തന്നത്, എന്തായാലും ഒന്നോര്ക്കണം – കാടല്ല നാടിനെ തീറ്റിപ്പോറ്റുന്നത്, നാടാണ്. കടും നാടും എല്ലാം വേണം, അടിസ്ഥാന വർഗത്തെ തഴഞ്ഞാവരുത് ഒരു നിയമവും, ഒരു കോടതി വിധിയും…

Midhun Sunny