പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി,ജീവിതം 50ൽ തുടങ്ങണം|ഇനി എന്ത് ?

Share News

ജീവിതം 50ൽ തുടങ്ങണം

പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി, അമ്മൂമ്മയായി.

ഇനി എന്ത് ?

ഭാര്യയിൽനിന്ന് അമ്മയായി കഴിഞ്ഞാൽ ജീവിതത്തിൽ ഒരു യുദ്ധം തുടങ്ങുകയാണ്. കുഞ്ഞിനെ പാലൂട്ടി വളർത്തി വലുതാക്കി സ്കൂളിൽ വിടുമ്പോഴേക്കും രണ്ടാമതൊരു കുട്ടി ഉണ്ടായേക്കാം. അതിനെയും വളർത്തി വലുതാക്കി സ്കൂൾ വിട്ടു തുടങ്ങുമ്പോഴേക്കും ഭാര്യ എന്ന വ്യക്തിക്ക് 10 വയസ്സ് കൂടി.

Happy lady

മൾട്ടി ടാസ്കിങ് ചെയ്യുന്ന ഒരുപാട് അമ്മമാർ ഉണ്ട്. വീട്ടുജോലിയും നോക്കി മക്കളെയും നോക്കി ഭർത്താവിന്റെ കാര്യവും നോക്കി അമ്മാവന്റെയും അമ്മായിടെയും കാര്യം നോക്കി ജോലിക്ക് പോകുന്ന സ്ത്രീകൾ ഉണ്ട്.

A big salute to them. But no one knows that the smile on their face hides hundreds of inner conflicts.

എത്രയൊക്കെ അല്ല ഇല്ല എന്നൊക്കെ പറഞ്ഞാലും, പുരുഷനേക്കാൾ പ്രാക്ടിക്കൽ ബുദ്ധി എപ്പോഴും സ്ത്രീകൾക്ക് തന്നെയാണ് കൂടുതൽ. തർക്കിച്ച് മാറിനിന്ന് ചിന്തിക്കുമ്പോൾ മനസ്സ് സമ്മതിക്കില്ല എങ്കിലും മനസ്സിലാകും ഭാര്യ പറഞ്ഞതാണ് ശരി എന്ന്. അത് മാനിക്കുക. Give them due respect.

രണ്ടുപേരുടെയും കൂടി ചെലവ് നോക്കാൻ കഴിയാത്തതുകൊണ്ട് അച്ഛനെ ഒറ്റയ്ക്ക് നാട്ടിൽ നിർത്തിയിട്ട ബേബി സിറ്ററായി അമ്മയെ യുഎസിലും യുകെയിലും കാനഡയിലും ഒക്കെ കൊണ്ടുപോകുന്ന ഒരുപാട് മക്കൾ നമ്മുടെ നാട്ടിലുണ്ട്. പന്ത്രണ്ടും പതിനാറും മണിക്കൂറും ഫ്ലൈറ്റിൽ ഇരുന്ന് കാലിൽ മസിലും പിടിച്ച് എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിൽ അമ്മയെ വിദേശത്ത് എത്തിക്കും.

പാവം അമ്മ വരാൻ പോകുന്ന ഭൂകമ്പം അറിയാതെ ചക്ക വറ്റലും, മുറുക്കും, ഉണ്ണിയപ്പവും ഒക്കെ ചുട്ടുണ്ടാക്കി പറക്കും.

കല്യാണം കഴിഞ്ഞാൽ മക്കൾ വേറെ ഒരു ധ്രുവത്തിൽ ആണ്. മക്കൾ ഒരിക്കലും ഇത്രയും സെൽഫിഷ് ആകാൻ പാടില്ല. 50 ആയാലും 60 ആയാലും എഴുപതായാലും ഒരു അമ്മ ഒരിക്കലും പറ്റില്ല എന്ന് പറയില്ല. സ്വന്തമായി ഒരു വരുമാനം ഇല്ലാത്ത അമ്മയാണെങ്കിൽ പറയുകയും വേണ്ട. വാർദ്ധക്യത്തിൽ പോലും നടു നിവർന്ന് ഒന്ന് കിടക്കാൻ കഴിയാത്ത ഒരുപാട് അമ്മമാരെ ഉണ്ട്.

ശരിക്കും ഒരു വേലക്കാരിയുടെ അവസ്ഥ തന്നെയാണ്. എപ്പോഴെങ്കിലും ആ അമ്മയുടെ കൈ ഒന്ന് പിടിച്ചു നോക്കണം. അവരുടെ വിണ്ടുകീറിയ കാൽപാദങ്ങൾ ഒന്ന് ശ്രദ്ധിക്കണം. അമ്മ വയ്യാതെ കിടപ്പായാൽ ആരെങ്കിലും നോക്കിയാൽ നോക്കി ഇല്ലെങ്കിൽ ഇല്ല.

നിങ്ങളെ വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചത് തന്നെ മഹാപുണ്യം.

മക്കൾ വളർന്ന് കല്യാണം കഴിച്ച് പോയിക്കഴിഞ്ഞാൽ എങ്കിലും അച്ഛനെയും അമ്മയും വെറുതെ വിടുക. ഇനിയെങ്കിലും അവർ അവരുടെ ജീവിതം ജീവിക്കട്ടെ.

അച്ഛനമ്മമാർ സാമ്പത്തിക ഭദ്രത ഇല്ലാത്തവരാണെങ്കിൽ അവർക്ക് കാശ് നൽകുക. അവർ ഒരുമിച്ച് സിനിമയ്ക്ക് പോകട്ടെ, പുറത്തുപോയി ഭക്ഷണം കഴിക്കട്ടെ, യാത്രകൾ ചെയ്യട്ടെ, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കട്ടെ.

35 കഴിഞ്ഞ അമ്മമാരോട് എനിക്ക്

പറയാനുള്ളത്, നിങ്ങൾ നിങ്ങളുടെ ശരീരം സൂക്ഷിക്കുക.

എൻറെ എട്ട് കൽപ്പനകൾ …

1. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക

2. ഉപ്പ് നേർ പകുതി ആക്കുക അല്ലേ ഇന്ദുപ്പ് ഉപയോഗിക്കുക.

3. ആറുമണിക്കൂർ ഉറപ്പായും ഉറങ്ങാൻ ശ്രമിക്കുക.

4. കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

5. യോഗ അഭ്യസിക്കുക, പ്രണയാമ ചെയ്യുക, കപാലഭാതി ചെയ്യുക, സൂര്യനമസ്കാരം ചെയ്യുക.

6. ചെറുപ്പത്തിൽ അമ്മ അമ്മൂമ്മമാർ ചെയ്തിരുന്നത് പോലെ മുളക്, മല്ലി, മഞ്ഞള് ഒക്കെ വാങ്ങി വെയിലത്ത് വച്ച് പൊടിച്ച് ഉപയോഗിക്കുക. മസാല പൊടികൾ പൂർണമായും ഒഴിവാക്കുക.

7. സൂര്യനുദിക്കുന്ന സമയത്തും അസ്തമിക്കുന്ന സമയത്തും അല്പം നേരം വെയിൽ കൊള്ളാൻ ശ്രമിക്കുക.

8.ദിവസത്തിലൊരിക്കലെങ്കിലും ഇഷ്ടമുള്ളവരുമായി സംവദിക്കുക.

വയ്യാതായാൽ നിങ്ങളെ ആരും നോക്കില്ല.

ഒരു കാരണവശാലും വസ്തു, വീട് ഓഹരി ചെയ്യരുത്. നിങ്ങളുടെ പേരിൽ ഉള്ളടത്തോളം കാലം മക്കൾ നിങ്ങളെ നോക്കും. ഒരു ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിലും വീണു പോകരുത്. മോന് അവൻറെ കുടുംബമാവും, മോൾക്ക് അവളുടെ കുടുംബം ആവും. നിങ്ങൾ നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക. അൻപത് വർഷം കൂടി ജീവിക്കാനുള്ളതാ.

പൂർവികർ ഉണ്ടാക്കിയിട്ട സ്വത്തും മുതലും കണ്ട് മക്കളും കൊച്ചുമക്കളും നെഹളിക്കാൻ പാടില്ല. സ്വന്തമായി ഉണ്ടാക്കിയിട്ട് വേണം അഹങ്കരിക്കാൻ.

മക്കളോട് പറയാനുള്ളത് അച്ഛനമ്മമാരെ അകറ്റരുത്. ഒരു തുള്ളി കണ്ണുനീർ അവരുടെ കണ്ണിൽ നിന്ന് ഇറ്റ് വീണാൽ ഈ ജന്മം നിങ്ങൾ ഗതി പിടിക്കില്ല…

❤️പോസ്റ്റ് ഷെയർ ചെയ്യണം.❤️

മക്കളും കൊച്ചുമക്കളും വായിച്ച് അറിയണം. ഇന്ന് ഞാനെങ്കിൽ നാളെ നീ എന്ന തത്വം അവരും മറക്കരുത്.

Share News