
“ആരെങ്കിലും മരിക്കേണ്ടി വന്നിരുന്നെങ്കിൽ, അത് ഞാൻ തന്നെ ആകണമെന്ന് എനിക്ക് തോന്നി.”
അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ചേട്ടൻ

– അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ആറുവയസ്സുകാരൻ ബ്രിഡ്ജർ വാൾക്കറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
നാലു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനിയത്തിയെ വീട്ടിലെ വളർത്തുനായയുടെ ആക്രമണത്തിൽ നിന്നാണ് ബ്രിഡ്ജർ രക്ഷിച്ചത്. അനിയത്തിയെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ബ്രിഡ്ജറിന്റെ മുഖത്ത് ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ നിരവധിതവണ കടിച്ചു.

രണ്ടു മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷന് ശേഷമാണ് ബ്രിഡ്ജറുടെ മുഖം തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് സാധിച്ചത്. എന്തിനാണ് അനിയത്തിയുടെയും, നായയുടേയും ഇടയിലേക്ക് എടുത്ത് ചാടിയത് എന്ന് അവന്റെ പിതാവ് ചോദിച്ചപ്പോൾ ആ അറുവയസുകാരന്റെ മറുപടി ഇപ്രകാരമായിരുന്നു:
“ആരെങ്കിലും മരിക്കേണ്ടി വന്നിരുന്നെങ്കിൽ, അത് ഞാൻ തന്നെ ആകണമെന്ന് എനിക്ക് തോന്നി.”

Sachin Jose Ettiyil