പ്രമുഖർ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിയില്ല എങ്കിൽ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്ല്യത ചൂണ്ടികാണിച്ച് കോടതിയെ സമീപിക്കാവുന്നതും പിഴ സർക്കാരിലേക്ക് ഈടക്കാവുന്നതുമാണ്.

Share News

വേഗപരിധി ബോർഡ് വെക്കാതെ ക്യാമറ വച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല. ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച 726 AI ക്യാമറകൾ ഇന്നു മുതൽ പ്രവർത്തിക്കുമ്പോൾ റോഡിലൂടെ ചീറിപ്പായുന്ന വി ഐപികൾക്കും, ഉദ്യോഗസ്ഥർക്കും ഇത് ബാധകമാകുമോ എന്ന ചർച്ച സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാകുമ്പോൾ ഈ വിഷയത്തിലെ നിയമങ്ങൾ അറിയാം..

നിലവിൽ AI ക്യാമറകൾ കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങളും VIP കൾ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്.മന്ത്രിയോ, ഇദ്യോഗസ്ഥരോ, ജഡ്ജിമാരോ മറ്റ് VIP കളോ

👉ഹെൽമറ്റില്ലാതെ യാത്ര ചെയ്‌താൽ – 500

👉മൂന്നുപേരുമായി ബൈക്ക് യാത്ര ചെയ്‌താൽ-1000

👉ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ – 2000

👉സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്‌താൽ – 500

👉അമിതവേഗത്തിൽ വാഹനം ഓടിച്ചാൽ – 1,500

👉അനധിക്യതമായി പാർക്കിങ് ചെയ്‌താൽ- 250 രൂപയും പിഴയായി ഈടാക്കാം.

👉റെഡ് ലൈറ്റ് തെറ്റിക്കൽ ഉൾപ്പെടെയുള്ളവ കോടതിക്ക് കൈമാറാം.

മേൽപ്പറഞ്ഞ ട്രാഫിക് നിയമങ്ങൾ പ്രമുഖർക്ക് /VIPകൾക്ക് /ഉദ്യോഗസ്ഥർക്ക് ലംഘിക്കാമെന്നോ, പിഴ അടയ്‌ക്കേണ്ട എന്നോ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലോ മറ്റേതെങ്കിലും നിയമങ്ങളിലൊ പറയുന്നില്ല.

അങ്ങനെയൊരു നിയമം ഇല്ല.കൂടാതെ എത്ര വലിയ VIP ആണെങ്കിലും ട്രാഫിക് നിയമങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന് 2012 ൽ സുപ്രീംകോടതി ജസ്റ്റിസ് ജി എസ് സിംഗ്വിയുടെ വിധിയും നിലനിൽക്കുന്നുണ്ട്.

ട്രാഫിക് നിർത്തിവെച്ച് യാത്ര ചെയ്യാനും, ട്രാഫിക് നിയമങ്ങൾ പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കി യാത്ര ചെയ്യാനും ആർക്കൊക്കെയാണ് അനുമതിയുള്ളത്❓️

ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രപതി/പ്രധാനമന്ത്രി തലത്തിൽ സന്ദർശനം നടത്തുന്ന വിദേശ പ്രമുഖർ എന്നിവർക്ക് മാത്രമേ ഗതാഗതം നിർത്തിവെച്ചോ, വഴി തിരിച്ച് വിട്ടോ യാത്ര ചെയ്യാനുള്ള അനുമതിയുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നിലവിലുണ്ട്.

റോഡ് വഴിയുള്ള യാത്രകളിൽ X, Y, Z, Z+, SPG സുരക്ഷയുള്ള ആളുകൾക്ക് സുരക്ഷിതമായ വഴി നൽകുന്നതിന് സുരക്ഷാ കവചം തീർക്കാമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

MHA യുടെ മാർഗ്ഗ നിർദേശങ്ങൾ പാലിക്കാതെ എല്ലാ വിഐപികൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ പൊതുജനങ്ങളെ തടഞ്ഞും, ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും ഗതാഗതം നിർത്തിവയ്ക്കാനും, പിഴ ഒഴിവാക്കാനും ട്രാഫിക് പോലീസ് പിന്തുടരുന്ന നിലവിലെ രീതി ജനാധിപത്യവിരുദ്ധവും സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം ആസ്വദിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് സുപ്രീംകോടതി വിധികളുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഇന്നു പ്രവർത്തനം ആരംഭിക്കുന്ന AI ക്യാമറകൾ കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ മേൽ സൂചിപ്പിച്ച ആളുകൾക്ക് ഒഴികെ മറ്റെല്ലാവർക്കും, മന്ത്രിമാർക്കും, ജഡ്ജിമാർക്കും, ഉദ്യോഗസ്ഥർക്കും തുടങ്ങി എല്ലാവർക്കും തുല്യമായ നിയമമായിരിക്കും.

പ്രമുഖർ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിയില്ല എങ്കിൽ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്ല്യത ചൂണ്ടികാണിച്ച് കോടതിയെ സമീപിക്കാവുന്നതും പിഴ സർക്കാരിലേക്ക് ഈടക്കാവുന്നതുമാണ്. അത്തരത്തിൽ VIP കൾക്ക് ട്രാഫിക് പിഴ ഒഴിവാക്കി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ മറ്റ് സർവീസ് നടപടികളും സ്വീകരിക്കേണ്ടതാണ്.

കടപ്പാട് പോസ്റ്റിന്..

Raju Thomas

Share News