
എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് കാണിക്കുക.
2020 ൽ Kerala Police ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണിത്.
പ്രിയപ്പെട്ടവരെ,എന്റെ മുഖപുസ്തകത്തിലെ എന്റെ എഴുത്തും ,ഫോട്ടോകളും നിങ്ങൾക്ക് കാണാനും വായിക്കാനും ഇനി സാധിക്കണമെങ്കിൽ ഒരു കമന്റോ, അടയാളമോ നൽകിയാലേപുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന് നമുക്ക് പരസ്പരം ബന്ധപ്പെടാനും തുടർന്ന് സൗഹൃദം കാത്തു സൂക്ഷിക്കാനും സാധ്യമാകുകയുള്ളൂ .
ഞാന്‍ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താല്‍, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് കാണാനും വായിക്കാനും കഴിയുമായിരുന്നു , എന്നാല്‍ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അതിനെ തടഞ്ഞിരിക്കുന്നു … നിങ്ങളുടെ ന്യൂസ് ഫീഡിൽ ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം… എന്തെന്നാല്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് ഒരു പുതിയ നിയമസംഹിത ഉപയോഗിക്കുന്നു. അതിനാല്‍ 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്. അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വായിക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു.എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്സിനെയും ഞാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു.നിങ്ങള്‍ ഈ പോസ്റ്റ് വയിക്കുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ ഒരു ഹ്രസ്വ അഭിപ്രായം നൽകൂ, ഒരു “ഹലോ”, ഒരു സ്റ്റിക്കർ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും.അപ്പോള്‍ എൻറെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും.
നിങ്ങളുടെ ടൈംലൈനില്‍ ഈ പോസ്റ്റ് പകർത്തി ഒട്ടിക്കാൻ മടിക്കേണ്ടതില്ല, അതുവഴി നിങ്ങള്‍ക്കും ഫേസ്ബുക്കിന്റെ ഈ പുതിയ നിയമസംഹിത മറികടക്കുവാനും നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുവാനും കഴിയും. നന്ദി.

വീണ്ടും ഇതിവിടെ പോസ്റ്റ് ചെയ്യാന്‍ കാരണം ആരുടെ പ്രൊഫൈലിൽ നോക്കിയാലും നിലവിളിയോടു നിലവിളി. എന്തിനാണ് നാലായിരവും അയ്യായിരവും ഫെയ്സ് ബുക്ക് ഫ്രണ്ട്സ്.. 25 എങ്കിൽ 25 മതി.
നമ്മുടെ പ്രൊഫൈലിൽ ഒരിക്കലും എത്തി നോക്കാത്ത കൂടുതൽ ആളുകളെ കിട്ടിയിട്ട് എന്തു കാര്യം.. അങ്ങനെ വരാത്ത ആളുകളെ എടുത്തു ദൂരെ കളയണം ഹേ..
ഈശോമിശിഹാ പോലും പറഞ്ഞിട്ടുണ്ട് ഫലം തരാത്ത അത്തിവൃക്ഷം വെട്ടി കളയണമെന്ന് പിന്നെയാണ് ഫെയ്സ്ബൂക് ഫ്രണ്ട്സ്..
(ചിലപ്പോള്‍ പ്രൊഫൈൽ എത്തി നോക്കാത്ത എഫ്ബി ഫ്രണ്ട്സിനെയാവും ഉദ്ദേശിച്ചത്
ഫെയ്‌സ്‌ബുക്കിലെ ഇന്നത്തെ പ്രധാനവിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും.
പുതിയ “ഫേസ്ബുക്ക് അൽഗോരിതം.” കോപ്പി പേസ്റ്റ്..പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു.
കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ.
ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്…”എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..” എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ ?
ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും.
ഫെസ്ബൂക് അൽഗോരിതം മാറ്റിയത്രേ..
ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.
പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക.
എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും.

(വാസ്തവമാണെങ്കിൽ) നല്ലതാണ് .
കാരണം ഫേസ്ബുക്കിൽ ബഹുഭൂരിപക്ഷം തള്ളി മറിക്കൽ ആണല്ലോ അപ്പോൾ അത്രെയും കുറച്ചു കണ്ടാൽ മതിയല്ലോ അതിപ്പോൾ അങ്ങോട്ടായാലും ഇങ്ങോട്ടായാലും. സോഷ്യൽ മീഡിയ എന്ന ആർട്ടിഫിഷ്യൽ വേൾഡിൽ പലരും ഈ ചിത്രത്തിലേതു പോലെയാണ്
നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക.

കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.
“Facebook Algorithm Hoax” എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും.
അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

Raju Thomas (Raju Pullukattu)

