
ചുരുക്കിപ്പറഞ്ഞാൽ ഈ സാംസ്കാരിക മന്ത്രികൊള്ളാം. ഇതു പോലെ മുല്ലക്കരയുടേയും പ്രഭാഷണങ്ങൾ കേട്ടിഷ്ടമായിട്ടുണ്ട്.
മന്ത്രി വി.എൻ. വാസവന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ നിയമസഭയിലും പുറത്തുമൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയേതര പ്രസംഗം തിരുവനന്തപുരത്ത് എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ കേൾക്കാനിടയായത്.
അൽപംമുൻപ്. പ്രസംഗമായിരുന്നില്ല പ്രഭാഷണമെന്നു പറയാം. സാഹിത്യം, സമൂഹം, കല, നവമാധ്യങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണം പ്രഫ.എൻ. കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
ഷേക്സ്പിയർ, ബ്രെഹ്ത്…. മുതൽ തോപ്പിൽഭാസി വരെയുള്ള നാടകകാരന്മാരുടെ കൃതികളുടെ രാഷ്ട്രീയ ഉള്ളടക്കം, ഉദ്ധരണികൾ.. മേമ്പൊടി കവിതകൾ.. പൊൻകുന്നം വർക്കിയുടെ ദീർഘദർശനം ചെയ്തുള്ള എഴുത്ത്.. ലോകത്തെങ്ങുമെങ്ങുമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൊല..
ഹിംസ റുഷ്ദിക്കും പെരുമാൾ മുരുകനും നേരേയുണ്ടായ ആക്രമണത്തിനു പിന്നിലെ സാംസ്കാരിക രാഷ്ട്രീയം..കവിതശകലങ്ങളുടെ ആലാപനം.
എല്ലാം മനസ്സിൽ നിന്ന് കാണാപാഠം.
ശബ്ദിക്കുന്ന കലപ്പയുടെ ഒടുവിൽ കലപ്പയുടെ മേലിരുന്ന് ഗൗളി ചിലക്കുന്നതിനെപ്പറ്റി പൊൻകുന്നം വർക്കിയോട് ചോദിച്ച കാര്യവും മന്ത്രി പറഞ്ഞു. വർക്കിസാർ പറഞ്ഞുവത്ര: അതൊരു മുന്നറിയിപ്പാണ്. വൈകാതെ കലപ്പയും കാളയുമൊക്കെ അപ്രത്യക്ഷമായി ടില്ലറും ട്രാക്ടറുമൊക്കെ രംഗപ്രവേശം ചെയ്യും നീ കണ്ടോ എന്ന് !
ചുരുക്കിപ്പറഞ്ഞാൽ ഈ സാംസ്കാരിക മന്ത്രികൊള്ളാം. ഇതു പോലെ മുല്ലക്കരയുടേയും പ്രഭാഷണങ്ങൾ കേട്ടിഷ്ടമായിട്ടുണ്ട്. ഓഫിസിലെത്തി മന്ത്രിയെ നേരിട്ടു വിളിച്ചു.
‘കേട്ടതിനു നന്ദി..താങ്ക് യു..’ എന്നു മറുപടി.

T B Lal