
“മസ്തിഷ്കം പറയുന്ന ജീവിതം ” എന്ന ഈ പുസ്തകത്തിൽ ന്യൂറോ യുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ സംശയങ്ങൾക്കെല്ലാം മറുപടി ലഭിക്കത്തക്ക വിധത്തിലാണ് കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്.
ന്യൂറോ സയൻസ് എന്ന ഒരു വിഷയത്തെ കുറിച്ച് ആധികാരികമായി കേൾക്കുന്നതും പഠിക്കാൻ ശ്രമിക്കുന്നതും ഒക്കെ നിംഹാൻസിലെ ന്യൂറോ വാർഡ് സന്ദർശിച്ചതിനുശേഷം ആണ്..
വാഹനാപകടങ്ങളിലും വീഴ്ചകളിലും ചില അസുഖങ്ങളുടെ ഭാഗമായും ഒക്കെ ഞരമ്പുകൾക്ക് ക്ഷതം പറ്റി പലപ്പോഴും പൂർണമായും കിടപ്പിലായി പോയിട്ടുള്ള രോഗികളെ വരെ അവിടെ കണ്ടിട്ടുണ്ട്. സാധാരണക്കാർ ഏറ്റവുമധികം അറിഞ്ഞിരിക്കേണ്ട മെഡിക്കൽ സയൻസിലെ ഒരു വിഭാഗമാണു് ന്യൂറോ എന്നാണ് അനുഭവത്തിൽനിന്നു മനസ്സിലായിട്ടുള്ളത്…
റോഡരികിലെ ഒരു ആക്സിഡന്റ് കേസ് വരുമ്പോൾ സഹായിക്കാനുള്ള നല്ല മനസ്സുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിലെ ചെറിയ ചെറിയ കൈ തെറ്റുകൾ പലതും അപകടത്തിൽ പ്പെട്ട ആളെ എത്ര വലിയ അപകടങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട് എന്ന് പൊതുജനങ്ങൾക്ക് അറിയാത്തതുകൊണ്ട് മാത്രം പലരുടെയും ജീവിതങ്ങൾ നിത്യദുരിതത്തിലേക്കു മാറാറുണ്ട്.
വളരെ നിസ്സാരമായി കാണുന്ന പല ശാരീരിക അസ്വസ്ഥതകളും പിന്നീട് വലിയ പ്രശ്നങ്ങൾ ആയി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്…പക്ഷേ ഈ വിഷയങ്ങളെക്കുറിച്ചൊക്കെ ഏതൊരു സാധാരണക്കാരനും വായിച്ചു മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ കാര്യങ്ങൾ വിവരിച്ചിട്ടുള്ള പുസ്തകങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ അധികം ഇല്ല എന്നായിരുന്നു ഇത്രയും നാളത്തെ അനുഭവം.

പക്ഷേ ഇനി ഞാൻ അത് പറയില്ല. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാൾ നമുക്ക് എല്ലാവർക്കും വേണ്ടി എഴുതുന്ന ഭാഷയിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട് .ഡോ. അരുൺ ഉമ്മൻ Arun Oommen “മസ്തിഷ്കം പറയുന്ന ജീവിതം ” എന്ന ഈ പുസ്തകത്തിൽ ന്യൂറോ യുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ സംശയങ്ങൾക്കെല്ലാം മറുപടി ലഭിക്കത്തക്ക വിധത്തിലാണ് കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്.


വായന ഇഷ്ടപ്പെടുന്നവർക്കും അറിവു നേടണമെന്ന് ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഒരു പുസ്തകം ആയിരിക്കും ഇത് എന്നതിൽ ഞാൻ ഗ്യാരണ്ടി. കൊച്ചിയിലെ ലേക്ഷോർ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോ സർജൻ ആണ് ഡോ. അരുൺ. സമൂഹ മാധ്യമങ്ങളിലൂടെയും മാസികകളുടെ വിവിധ ആരോഗ്യ പംക്തികളിലൂടെയും ഒക്കെ എല്ലാവർക്കും നേരത്തെ തന്നെ സുപരിചിതനായ ഇദ്ദേഹത്തിന്റെ പുസ്തകം P books ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.
Divya Geeth
വില 280/-എല്ലാവരും വാങ്ങി വായിക്കു. Really an asset ഈ ലിങ്കിൽ കിട്ടും പുസ്തകം https://pbooks.in/Book?name=MASTHISHKAM_PARAYUNNA_JEEVITHAM
Related Posts
- 'പവർ നാപ്'
- BRAIN FUNCTION
- Dr Arun Oommen
- Health
- Health news
- Health Tips
- healthcare
- mental health
- ജാഗ്രത
- മസ്തിഷ്കം
- മാനസികാവസ്ഥ