ഇന്നസെന്റിന്റെ മരണവും മോഹൻലാലിൻറെ ദുഃഖവും |അന്ത്യോപചാരങ്ങൾ അർപ്പിച്ചു പുറത്തേക്ക് വരുമ്പോൾ അവരെ മൈക്ക് ചൂണ്ടി വളയുന്നത് എത്ര മോശമാണെന്ന് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് തോന്നാത്തത്?

Share News

ഇന്നസെന്റിന്റെ മരണവും മോഹൻലാലിൻറെ ദുഃഖവും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനായിരുന്നു ശ്രീ ഇന്നസെന്റ്.

സിനിമക്കകത്തും പുറത്തും നമ്മെ ചിരിപ്പിച്ച ഒരാൾ. അങ്ങനെയൊരാൾ മരിക്കുമ്പോൾ നമുക്കൊക്കെ വിഷമം ഉണ്ടാകുമല്ലോ.പക്ഷെ സിനിമാരംഗത്തുള്ളവർക്ക് ഇതിലൊക്കെ എത്രയോ കൂടുതൽ വേണ്ടപ്പെട്ട ആളാണ്.

മുപ്പത് വർഷമെങ്കിലും ആയി സഹപ്രവർത്തകൻ ആയിരുന്നു സിനിമാതാരങ്ങളുടെ കൂട്ടായ്മയെ ഏറെ നയിച്ച ആളാണ് ഏറെ പ്രശ്നങ്ങൾക്കിടയിലും സംഘടനയെ മുന്നോട്ട് കൊണ്ടുപോയ ആളാണ്

സിനിമാ രംഗത്ത് ഉളളവർക്ക് എത്രമാത്രം വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ടായിരിക്കും അവരൊക്കെ പരസ്പരം ഏതൊക്കെ തരത്തിൽ സഹായിച്ചിരിക്കും ഇങ്ങനെയൊരു സഹപ്രവർത്തകൻ മരിക്കുമ്പോൾ കൂടെ ഉള്ളവർക്ക് ഏറെ സങ്കടം ഉണ്ടാകുന്നത് സ്വാഭാവികമാണ്

ഇത്തരം സങ്കടങ്ങൾ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. അങ്ങനെ സങ്കടപ്പെടാൻ അവർക്ക് അവസരം കൊടുക്കണം

മരണവീട്ടിലോക്കോ മൃതദേഹം വച്ചിരിക്കുന്ന ടൗൺഹാളിലേക്കോ ഒരാൾ വരുമ്പോൾ കാറിൽ നിന്നിറങ്ങുമ്പോൾ മുതൽ കാമറയുമായി അവരുടെ മുന്നിൽ നിൽക്കുന്നത് എന്ത് ഔചിത്യമാണ് ?

അന്ത്യോപചാരങ്ങൾ അർപ്പിച്ചു പുറത്തേക്ക് വരുമ്പോൾ അവരെ മൈക്ക് ചൂണ്ടി വളയുന്നത് എത്ര മോശമാണെന്ന് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് തോന്നാത്തത്

ഇത്രയും ജനകീയനായ ഒരാൾ മരിച്ചുകഴിയുമ്പോൾ വ്യക്തിദുഃഖങ്ങൾക്കപ്പുറം രണ്ടു നല്ല വാക്ക് മരിച്ചവരെ പറ്റി പറയണം എന്ന് തോന്നുന്നത് സ്വാഭാവികം അതിന് അല്പം മാന്യമായ ഒരു സ്പേസ് ഉണ്ടാക്കാൻ കഴിയില്ലേ ?

തിരക്കിൽ നിന്നൊക്കെ മാറി വേണ്ടവർക്ക് വേണമാണെങ്കിൽ മാധ്യമങ്ങളോട് രണ്ടുവാക്ക് പറയാൻ മാത്രം ഒരു പോഡിയം പോലെ എന്തെങ്കിലും വച്ചാൽ മതിയല്ലോ.

അവിടെ ആവശ്യമുള്ളവർക്ക് മൈക്ക് വക്കാമല്ലോ, കുറച്ചു മാറി കാമറയും ഇക്കാര്യത്തിൽ ഒക്കെ മാധ്യമങ്ങൾ ഒരുമിച്ച് കൂടി ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കുന്നതല്ലേ ശരി

നമ്മുടെ ദൃശ്യ മാധ്യമരംഗത്ത് ഭൂരിഭാഗം ചെറുപ്പക്കാരാണ്, അവർ വിചാരിച്ചാൽ മാറ്റങ്ങൾ ഉണ്ടാകില്ലേ?

അതിമോഹം ആണോ?

മുരളി തുമ്മാരുകുടി

Share News