സമൂഹത്തിന്റെ നാനാകോണുകളും കണ്ടും അറിഞ്ഞും പഠിച്ചും, അവരിലൊരാളായി നിന്നുകൊണ്ട് വേണ്ട സേവനങ്ങൾ ചെയ്തും National Service Scheme എന്ന യുവകൂട്ടായ്മ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 53 വർഷം തികയുന്നു.

Share News

സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനം എന്നാ മുദ്രാവാക്യവുമായി 1969ൽ മഹാത്മാ ഗാന്ധി ഭാരതത്തിലുടനീളം 37 യൂണിവേഴ്സിറ്റികളിലായി 40000 വിദ്യാർത്ഥികളുമായി തുടങ്ങിയ സേവനപദ്ധതിയിൽ ഇന്ന് കർമ്മനിരതരായ 38 ലക്ഷത്തിൽപരം വോളണ്ടിയർമാരാണുള്ളത് ആരും ആരേയും പരിഗണിക്കാത്ത സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഇന്നത്തെ തിരക്കുപിടിച്ച ഓട്ടപ്പാച്ചിലിൽ, ഒരാളുടെയെങ്കിലും ജീവിതത്തിന്റെ അന്ധകാരം നീക്കി സ്നേഹത്തിന്റെ പ്രകാശമാവാൻ നമ്മുക്ക് സാധിക്കുന്നുണ്ടെങ്കിൽ ഒരു NSS വൊളണ്ടിയർ എന്ന നിലയിൽ നമ്മുക്ക് അഭിമാനിക്കാം..

. വാനോളംഇനിയും വിശന്ന വയറിന് പൊതിച്ചോറായും, മരണത്തോട് മല്ലിടുന്നവർക്ക് ജീവന്റെ രക്തമായുമൊക്കെ NSS ഉണ്ടാവും എന്ന ഉറപ്പോടെ…….

Proud To Be An NSS Volunteer

Saji Sebastian Panachickal (Saji)

Share News