നമ്മുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

Share News

കേരളത്തിലെമ്പാടുമുള്ള സങ്കീർണ്ണമായ രോഗങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി, ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക്‌ ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ശസ്ത്രക്രിയ സഹായ പദ്ധതി “ബട്ടർഫ്ലൈസ്‌” പ്രഖ്യാപനം പ്രശസ്ത സിനിമ താരം ജയസൂര്യ നിർവ്വഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് റീജണൽ ഡയറക്ടർ ഫർഹാൻ യാസിനുമായി പദ്ധതിയുടെ ധാരണപത്രം ഒപ്പ് വച്ചു. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പങ്കെടുത്തു.

സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്നവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. ലിവർ, കിഡ്‌നി, ബോൺമാരോ ട്രാൻസ്‌പ്ലാന്റുകൾ,അപസ്മാര ശസ്ത്രക്രിയകൾ തുടങ്ങി നിരവധി ശസ്ത്രക്രിയകൾ മൊത്തം ചിലവിന്റെ 25% മാത്രം ഗുണഭോക്താവ്‌ നൽകി ചെയ്യാവുന്നതാണ്. സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

സങ്കീർണ്ണ ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്ക് 9447001234 എന്ന നമ്പറിൽ ഒരു വാട്ട്സ്അപ്പ്‌ സന്ദേശം അയച്ച് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് ഓരോ ജില്ലയിലും കോർഡിനേറ്റർമാർ ഉണ്ടായിരിക്കുന്നതാണ്.

ഈ വലിയ മുന്നേറ്റത്തിൽ നമുക്ക് കൈകോർക്കാം.

Hibi Eden

Member of Parliament from Ernakulam

Share News