നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്.

Share News

നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്. മലയാള കാവ്യലോകത്തെ മണിപ്രവാളത്തിന്റെ അതിപ്രസരത്തിൽ നിന്നും മോചിപ്പിക്കാൻ നേതൃത്വം നൽകിയ കുമാരനാശാൻ കേരളത്തിന്റെ സാമൂഹ്യാവസ്‌ഥകളെ നിശിതമായി വിമർശിക്കാൻ കവിതയെ ഉപയോഗിച്ചു.

കവി എന്നതിനൊപ്പം കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ബീജാവാപം നൽകിയ സംഘടനാ നേതൃത്വം കൂടിയായിരുന്നു ആശാൻ. 1903ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ അദ്ദേഹം പതിനാറുവർഷത്തോളം ആ പദവിയിൽ തുടർന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം പ്രയത്നിച്ചു.

“മാറ്റുവിൻ ചട്ടങ്ങളേ സ്വയമല്ലെങ്കിൽ മാറ്റുമതുകളീനിങ്ങളെത്താൻ” എന്നെഴുതിയ കുമാരനാശാൻ ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും കേരളീയ ജീവിതപരിസരങ്ങളെ ജനാധിപത്യവൽക്കരിക്കാനും മുന്നിൽ നിന്നു.

ചൂഷണവ്യവസസ്‌ഥയെ തുറന്നെതിർക്കാനും സ്ത്രീവിമോചനാശയങ്ങളെ കവിതയിലൂടെ വരച്ചുകാണിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആശാന്റെ എഴുത്തും ജീവിതവും പകർന്നുനൽകിയ നവോത്ഥാന സന്ദേശങ്ങളെ കൂടുതൽ ഉത്തരവാദിത്വത്തോടെ പിന്തുടരുക എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ 150 ആം ജന്മവാർഷികദിനത്തിൽ നമ്മൾ ഏറ്റെടുക്കേണ്ട കടമ.

.മുഖ്യമന്ത്രി പിണറായി വിജയൻ

Share News