ജയിച്ചത് യുഡിഎഫ് മാത്രമല്ല. കേരളത്തിൻ്റെ ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയാണ്. |വി ഡി സതീശന്റെ കണക്കുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കൂടിയാണ്.

Share News

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നു.

കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർ എല്ലാം ടിവിയുടെ മുന്നിലുണ്ട്. ഭൂരിപക്ഷം മാറി മറഞ്ഞുക്കൊണ്ടിരിക്കുന്നു.

അവസാനമായി ഭൂരിപക്ഷം 40,220 എന്ന് തെളിയുന്നു. എല്ലാവരും അതിൻ്റെ ആഹ്ലാദത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ്.

പക്ഷേ കയ്യിൽ ഒരു പേനയും പേപ്പറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ടിവിക്ക് മുന്നിൽ ആദ്യം മുതലേ ഇരിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് അപ്പോൾ തന്നെ പറഞ്ഞു ഈ കണക്ക് തെറ്റാണ്. ടിവിയിൽ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട്.

വീണ്ടും അതിൽ കൃത്യത വരുത്താൻ അദ്ദേഹം അവിടെ തന്നെ ഇരുന്നു. ഭൂരിപക്ഷം 37719 ൽ എത്തും വരെ. അതെ വി ഡി സതീശന് ആദ്യം മുതൽ അവസാനം വരെ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.

കൂട്ടിക്കിഴിക്കലുകൾക്ക് ബോധ്യമുണ്ടാവാതെ അദ്ദേഹം അവിടെ നിന്ന് എങ്ങോട്ടും പോയില്ല. ജയിച്ചത് യുഡിഎഫ് മാത്രമല്ല. കേരളത്തിൻ്റെ ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയാണ്. വി ഡി സതീശന്റെ കണക്കുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കൂടിയാണ്.

അമിതമായ ആഹ്ലാദപ്രകടനങ്ങൾ ഇല്ലാതെ വീമ്പു പറച്ചിലുകൾ ഇല്ലാതെ അദ്ദേഹം പറഞ്ഞ വാക്കുപാലിച്ചു. വിജയം എല്ലാവരുടേതും കൂടിയാണ് ഭൂരിപക്ഷം കുറഞ്ഞാൽ അത് എൻറെ മാത്രം ഉത്തരവാദിത്വമാണ് ഭൂരിപക്ഷം കുറഞ്ഞില്ല വിജയം അദ്ദേഹം പാർട്ടിക്ക് സമ്മാനിച്ചു.

ജെസ്വിൻ റോയ്

ഈ തെരഞ്ഞെടുപ്പിന്റെ മൊത്തം ചുക്കാൻ പിടിച്ചത് സതീശനാണ്,

അദ്ദേഹത്തിന്റെ നയപരമായ തീരുമാനവും തന്ത്രപരമായ പ്രവര്ത്തന ങ്ങളും

സന്ദര്ഭത്തിനനുസരിച്ച ഉചിതമായ നടപടി കളുമാണ് ഈ വിജയത്തിലേക്കു ഈ സംവിധാനത്തെ എത്തിച്ചത്.

ഒരു കമ്മിറ്റിയും പ്രവർത്തനവും ഇല്ലാത്ത ഒരു മണ്ഡലത്തിൽ വന്നു ആഴ്ചകൾ കൊണ്ട് സംഘടന മെഷീനറി ഉണ്ടാക്കി പ്രവർത്തകർക്ക് ആൽമാവിശ്വാസം പകർന്നു അതിനു നേതൃത്വം കൊടുത്തു ഈ മുന്നണിയെ വിജയത്തിലെത്തിക്കാൻ സാധിച്ചതിന്റെ ചുക്കാൻ പിടിച്ചതിന്റെ എല്ലാ ബഹുമതിയും ഞാൻ ശ്രീ സതീശന്നു നൽകിയിട്ടുണ്ട്, കെപി സിസി പ്രസിഡന്റന്ന നിലയിൽ,

ഈ രാജ്യത്തു ഈ നാട്ടിലെ കോൺഗ്രസ്‌ നൽകിയിട്ടുണ്ട്, അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കരുത്തും, അദ്ദേഹത്തിന്റെ കഴിവും അദ്ദേഹത്തിന്റെ ഒരു സന്ദർഭോജിതമായ പ്രവർ ത്തന വും ആണ് ഈ വിജയത്തിന്റെ രഹസ്യം

KPCC പ്രസിഡണ്ട്‌ K sudhakaran

Congress Cyber Team official 

Share News