
ഇന്ത്യയുടെ പൂങ്കാവനമായ കാശ്മീരിന്റെ മണ്ണിൽ ജോഡോയാത്ര അവസാനിക്കുകയല്ല. |മതേതര ഇന്ത്യയുടെ നേതാവാരെന്ന് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി|മുൻ മന്ത്രി കുഞ്ഞാലിക്കുട്ടി
ഭാരതമെന്ന നമ്മുടെ രാജ്യം വൈവിധ്യങ്ങളുടെ സങ്കരഭൂമിയാണ്. നമ്മുടെ നാടിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഹത്തായ യാത്രയായിരുന്നു രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര. വർത്തമാന ഇന്ത്യയുടെ പ്രതിസന്ധികളുടെ ഉത്തരം തേടിയുള്ള സാർത്ഥകമായ ഒരു യാത്ര. അതായിരുന്നു ജോഡോ യാത്ര. ഇന്ത്യയുടെ ആത്മാവും ഉള്ളടക്കവും വൈവിധ്യങ്ങളുടെ ഏകത്വമാണ്.
ആ മഹത്തായ സന്ദേശത്തിലേക്ക് ഭാരതീയരെ വഴി നടത്തുകയെന്ന ദൗത്യമാണ് രാഹുൽ ഏറ്റെടുത്തത്. അതിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധ്യമായി എന്ന് തന്നെയാണ് ജോഡോ യാത്രക്ക് ശേഷം നമ്മൾ വായിക്കേണ്ടത്. ഇന്ത്യ ഇത്തരമൊരു സന്ദേശ വാഹകനെയാണ് തേടുന്നത്.

രാഹുലിനല്ലാതെ വർത്തമാന ഇന്ത്യയിൽ ഈ സന്ദേശത്തെ വഴിനടത്താനാവില്ല. ലക്ഷക്കണക്കിന് ജനങ്ങളോട് മനസ്സിൽ നിന്നും മനസ്സിലേക്കുള്ള സ്നേഹക്കൈമാറ്റമാണ് നാം ദർശിച്ചത്. ഒന്നിക്കുന്ന ചുവടുകളിലൂടെ വെറുപ്പിന്റെ ഗോപുരങ്ങളെ പതുക്കെ വകഞ്ഞുമാറ്റി രാജ്യമാകെ സ്നേഹത്തിന്റെയും ഉൾക്കൊള്ളലിന്റെയും മഹത്തായ പരവതാനി വിരിക്കുകയായിരുന്നു രാഹുൽ ജോഡോ യാത്രയിലൂടെ ചെയ്തു തീർത്തത്. ഇന്ത്യയുടെ പൂങ്കാവനമായ കാശ്മീരിന്റെ മണ്ണിൽ ജോഡോയാത്ര അവസാനിക്കുകയല്ല. പുതിയ ഇന്ത്യയെ രൂപപ്പെടുത്താനുള്ള അകബലം കൈവരിക്കുകയാണ് ഇതിലൂടെ.
വരും നാളുകളിൽ ഈ സഹന സമരത്തിന്റെ കരുത്തിൽ വെറുപ്പിനെ വകഞ്ഞുമാറ്റി സ്നേഹത്തിന്റെ കുളിർമ ഇന്ത്യ അനുഭവിക്കുക തന്നെ ചെയ്യും.

PK Kunhalikutty
