കെസിബിസി ഫാമിലി കമ്മീഷന്‍ പ്രോലൈഫ് സമിതി സംയുക്ത നേതൃസമ്മേളനം നാളെ

Share News

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്‍, പ്രോലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിരമൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നാളെ നടക്കും. രാവിലെ 10.30ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.

കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞ ആറുവര്‍ഷം കമ്മീഷന്റെ സെക്രട്ടറിയായി സേവനം ചെയ്ത ഫാ. പോള്‍ മാടശേരിക്കു യാത്രയയപ്പു നല്‍കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ പ്രതിനിധികള്‍ പങ്കെടുക്കും.

Share News