കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.

Share News

കോഴിക്കോട്: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആളെ തിരച്ചറിഞ്ഞതായി സൂചന.

ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ട്രാക്കില്‍ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും.

ഇയാള്‍ നോയിഡ സ്വദേശിയാണെന്ന പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച്‌ 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി അനില്‍കാന്ത് നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്‍ ആണ് സംഘത്തലവന്‍. 18 പേരാണ് സംഘത്തിലുള്ളത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. അന്വേഷണം സംബന്ധിച്ച തുടര്‍നടപടികള്‍ കണ്ണൂരിലെത്തി ചര്‍ച്ച നടത്തിയശേഷം തീരുമാനിക്കുമെന്നു ഡിജിപി അനില്‍കാന്ത് പറഞ്ഞു. കുറച്ചു തെളിവുകള്‍ ലഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടും. തീവ്രവാദവിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നു ഡിജിപി അറിയിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. 40 അംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഇതില്‍ അഞ്ച് എസിപിമാരും എട്ടുസര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു.

പ്രതിയെ സംബന്ധിച്ച്‌ നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ പ്രതി പിടിയിലാകുമെന്നും ഡിജിപി പറഞ്ഞു. പ്രതി ഉത്തരേന്ത്യക്കാരന്‍ തന്നെയാണെന്ന് പൊലീസ് നിഗമനത്തിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തിയിലുള്ള ആളാണ് പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ട്രാക്കില്‍ നിന്നു കിട്ടിയ ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ സിം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ ഫോണില്‍ ഏതൊക്കെ സിം ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പരിശോധിച്ചു. അപ്പോഴാണ് ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്നുള്ള സിം ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്

KNN

Share News