
ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന”കൂവപ്പാടം ജീവ കൗൺസലിങ് സെന്റർ “ജൂബിലി

മട്ടാഞ്ചേരി: കൂവപ്പാടം ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവ കൗൺസലിങ് സെന്റർ രജത ജൂബിലി ആഘോഷം കെ. ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ അധ്യക്ഷത വഹിച്ചു.സബ് ജയിൽ സുപ്രണ്ട് കെ. ബി. ബിജു , ഡോ. പി.ബി പ്രസാദ്, അഡ്വ.ജോളി ജോൺ, ജീവ കൗൺസിലിങ് ഡയറക്റ്റർ സിസ്റ്റർ ഡോ.ജീവ ഷിൻസി, ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ അനുപമ എന്നിവർ പ്രസംഗിച്ചു.
