ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം: സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍

Share News

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് വീ​ടു​ക​ൾ ന​ൽ​കാ​നാ​യ​ത് ജ​ന​ക്ഷേ​മ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​പ്പാ​ക്കി​യ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വ​ലി​യ നേ​ട്ട​മാ​ണെ​ന്നും റി​പ്പ​ബ്ലി​ക് ദി​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്‌​റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ന്ന ച​ട​ങ്ങി​ലേ​ക്ക് നൂ​റ് പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം. വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചു. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രേ​ഡി​ന് നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.

ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​ർ പ​താ​ക​യു​യ​ർ​ത്തി.

Share News