ഇത് ഗൾഫിലെ ‘മലയാളംമിഷൻ’ പ്രവർത്തകരോടാണ്,

Share News

റേഡിയോ മലയാളം:ഇത് ഗൾഫിലെ ‘മലയാളംമിഷൻ’ പ്രവർത്തകരോടാണ്,ഗൾഫിലെ ‘ചില ‘ മലയാളം റേഡിയോ ജോക്കികളെ (എല്ലാവരേയുമല്ല) നിങ്ങളുടെ ക്ലാസ്സുകളിൽ നിർബന്ധമായും പിടിച്ചിരുത്തി എല്ലാ മലയാള വാക്കുകളുടെയും വേണമെന്നില്ല പക്ഷേ സ്ഥിരമായി വാർത്തയിലും മറ്റും ഉപയോഗിക്കുന്ന മലയാള വാക്കുകളുടെ ശരിയായ ഉച്ചാരണമെങ്കിലും അക്ഷരശുദ്ധിയോടെ പറയാൻ പഠിപ്പിക്കണം.. ഇതു ചില ചെറിയ ഉദാഹരണങ്ങൾ മാത്രം:’ഷ് റോ’ദാക്കൾ, പ്ര’ദാ ‘നമന്ത്രി ‘ നരേ’ന്ത്ര’ മോ’തി ‘, ക’ത’, മു’ക്യ’മന്ത്രി, ഔദ്യോ’ദി’കം, പ’ട’നം, രാഷ്ട്രപ’ഥി’, അ’ദ്യാ’പകൻ, വി ‘ത്ഥ്യാ ‘ർ ‘ത്തി’, ബു’ത്ത’മതം, ‘ബ’രണി, കേ’ന്ത്ര’മന്ത്രി, മരു’ബൂ’മി, ‘ബാ’രതം, മാ’ദ്യ’മപ്രവർത്തകർ, ദുബായ് ന’ക’രം, സം’ ങ്ക’ടനകൾ, സു’കൃ’ത്ത്, ആകാ ‘ഷം’, ആത്മാർ ‘ത്ത ‘ത, അ’തിതി’, മുരളീ’ത’രൻ, ‘സൊ’രാജ്,നിരവ’തി ‘ ,സഹായഹസ് ‘ത്തം’, അ ‘തി’കൃതർ , സാന്നി’ന്ത്യം’, വിശു’ത്ത’കു’റാൻ, മ’ഗാ ബാ’രതം, ഗർ’ബി’ണികൾ, രോ’കി’കൾ…. ലിസ്റ്റ് അപൂർണ്ണമാണ്.ഒരു റേഡിയോ ജോക്കിയെങ്കിലും ഇതുമൂലം നന്നായാൽ ലക്ഷക്കണക്കിനു പ്രവാസി മലയാളികൾ നന്നായി എന്നാണർത്ഥം. e’PeN

ഈപ്പൻ തോമസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു