
മാനസികാരോഗ്യമില്ലാത്ത വിദ്യാർത്ഥികൾ |പാലായിലെ കൊലപാതകം |മാതാപിതാക്കളുടെ വേദന

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. ദാരുണമായി കൊല്ലപ്പെട്ടത് തലയോലപ്പറമ്പ് സ്വദേശിനി, കൊല നടത്തിയത് കൂത്താട്ടുകുളം സ്വദേശിയായ സഹപാഠി

പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സഹപാഠി അഭിഷേക്
ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ലിബിനയുടെ കഴുത്തറുത്തത്.
ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക് പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു. പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍.
ഈ വാർത്ത പെണ്കുട്ടികളുള്ള മുഴുവൻ മാതാപിതാക്കളെയും ,
പഠിക്കുന്ന വിദ്യാർത്ഥികളെയും ,
പഠിപ്പിക്കുന്ന അദ്ധ്യാപകരെയും ..
.ആശങ്കയിലാക്കുകയും ഏറെ വേദനിപ്പിക്കുകയും ചെയ്യുന്നു .
ഇനിയൊരിക്കലും ഒരു പെൺകുട്ടിയുടെയും ജീവൻ നഷ്ട്ടപെടരുത് .
വിദ്യാർത്ഥികൾക്ക് എന്ത് സംഭവിക്കുന്നു ? ജീവനെടുക്കുന്നതാണോ സ്നേഹം . മാതാപിതാക്കളുടെ ആശങ്ക ,വേദന വളരെ വലുതാണ് . ആ കുഞ്ഞിൻെറ കുടുംബത്തിൻെറ കൂട്ടുകാരുടെ വേദനയിൽ പങ്കുചേരുന്നു .പ്രാർത്ഥനയോടെ
ആദരാഞ്ജലികൾ

