
മദർ തെരേസ അവാർഡ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്തിന്
ഡൽഹി ആസ്ഥാനമായുള്ള ഫ്രണ്ട് ഷിപ്പ് ഫോറം ഏർപ്പെടുത്തുന്ന മദർ തെരേസ ഫൗണ്ടേഷൻ അവാർഡിന് കൊച്ചി കലാഭവൻ പ്രസിഡന്റ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI അർഹനായി .അഭിനന്ദനങ്ങൾ
.. മദർ തെരേസ അവാർഡ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്തിന്ഡൽഹി ആസ്ഥാനമായുള്ള ഫ്രണ്ട് ഷിപ്പ് ഫോറം ഏർപ്പെടുത്തുന്ന മദർ തെരേസ ഫൗണ്ടേഷൻ അവാർഡിന് കൊച്ചി കലാഭവൻ പ്രസിഡന്റ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI അർഹനായി.

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ, മലയാളം വിഭാഗം അദ്ധ്യക്ഷൻ, തേവര കോളേജ് മാനേജർ,രാജഗിരി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,കുടുംബ ദീപം ചീഫ് എഡിറ്റർ, കറുകുറ്റി ആശ്രമ ദേവാലയത്തിന്റെ പ്രിയോർ, കുനമ്മാവ് സെൻറ് ജോസഫ് ആ ശ്രമ ദേവാലയത്തിന്റെ പ്രിയോർ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കോഴിക്കോട് സർവകലാശാലയിൽ നിന്നു മലയാള ഭാഷ ഗവേഷണത്തിൽ(ഡോ.ഹെർമൻ ഗുണ്ടർട്ടും മലയാള ഭാഷയും) ഡോക്ടറേറ്റും, എം.ഫിലും ഓണററി ഡി.ലിറ്റും കരസ്ഥമാക്കിയിട്ടുള്ള കുനിയന്തോടത്തച്ചൻ ഒട്ടനവധി പുസ്തകങ്ങളും നിരവധി കവിതകളും എഴുതിയിട്ടുണ്ട്
.ഭരത് എക്സലൻസ് അവാർഡ്, കെ.സി.ബി.സി.സാഹിത്യ അവാർഡ്, എഡിറ്റേഴ്സ് ചോയ്സ് അവാർഡ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ്, അക്ഷര സൂര്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
നോമ്പിൻ വിതയത്തിൽ