ചൈനയെ മറികടന്നു; ലോക ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്

Share News

ലോക ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്.

കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നതായി യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയിൽ ഒരുവർഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎന്‍ റിപ്പോർട്ടിൽ പറയുന്നു. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 ഉം സ്ത്രീകൾക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.

https://www.asianetnews.com/india-news/india-population-to-surpass-china-mid-year-report-prm-rtcorn?fbclid=IwAR2fHsKu2-h1KpqPoTE6j_VUxuVLPM3AMPV8gtRJlfQZQ36W2IaybCYwiJ8

Share News