ശത്രുവിനോട് ഒരുകാലത്തും അവന്റെ ആശ്വാസകരമായ മേഖലയിൽ യുദ്ധം ചെയ്യരുത്, കഴുകനെപ്പോലെ യുദ്ധഭൂമികൾ മാറ്റുക , വിജയം സുനിശ്ചയം !

Share News

വാനിൽ വിരാചിക്കുന്ന കഴുകൻ പാമ്പിനോട് ഭൂമിയിൽ വെച്ചോരിക്കലും യുദ്ധം ചെയ്യുകയില്ല മറിച്ച് പാമ്പിനെ പൊക്കിയെടുത്ത് വായുവിൽ കൊണ്ടുപോയി സന്തുലിതാവസ്ഥയില്ലാത്ത ശക്തിയില്ലാത്ത ഇടമായ ആകാശത്തെ യുദ്ധഭൂമിയായി മാറ്റുന്നു…! പാമ്പിന്റെ സ്വതസിദ്ധമായ മാരകമായ ശക്തി അതിന്റെ ആവാസകേന്ദ്രമായ ഭൂമിയിൽ നിന്ന് വ്യത്യസ്തമായി ആകാശത്തിൽ ഉപയോഗശൂന്യവും ദുർബലവും ഒന്നുമില്ലാതാകുന്നു … !

ശത്രുവിനോട് ഒരുകാലത്തും അവന്റെ ആശ്വാസകരമായ മേഖലയിൽ യുദ്ധം ചെയ്യരുത്, കഴുകനെപ്പോലെ യുദ്ധഭൂമികൾ മാറ്റുക , വിജയം സുനിശ്ചയം !

നിങ്ങൾക്ക് നിങ്ങൾ മാത്രമേയുള്ളൂയെന്ന് കൃത്യമായി മനസിലാക്കി സ്വന്തം ജീവിതപോരാട്ടത്തെ മനസ്സ് ഏകീകരിച്ച പ്രാർത്ഥനയിലൂടെ കൊണ്ടുപോകുമ്പോൾ തന്നെ നിങ്ങൾ പാതി ജയിച്ചുകഴിഞ്ഞു …! പിന്നെ നിങ്ങളുടെ ഇഷ്ടപെട്ട മേഖല തിരഞ്ഞെടുക്കുകയും അതിൽ സന്തോഷകരമായി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്താൽ നിങ്ങൾ ജയിക്കുമെന്ന് നൂറുശതമാനം ഉറപ്പാണ് … !

Share News