
സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. ഇന്ന് പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്.
കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി നഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.