
106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു..
അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ 1 ന് 106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു.
പൊന്നൂരുന്നി വൈറ്റില കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊച്ചിൻ ബ്ലഡ് ഡോണേഴ്സ് ഫോറവും ലാൽസലാം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി 2023 ഒക്ടോബർ 1ന് രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ആരാധ്യയായ ഡെപ്യൂട്ടി മേയർ ആൻസിയ ഉദ്ഘടനം ചെയ്തു.
ഡെപ്യൂട്ടി മേയർ മുത്തശ്ശിയേ പൊന്നാട അണിയിക്കുകയും മുഖ്യഥിതി ഡോ. ജുനൈദ് റഹ്മാൻ ഉപഹാരം സമർപ്പണം നടത്തുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ സി ഡി ബിന്ദു,, ജോർജ് നാനാട്ട്, എ എൻ സജീവൻ ജോസഫ് സി ജി എന്നിവർ ആശംസകൾ നേർന്നു.
ഫോറം പ്രസിഡന്റ് രാജീവ് മേനോൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് മാളിയേക്കൽ സ്വാഗതവും സിജി ശ്യാംകുമാർ നന്ദിയും രേഖപ്പെടുത്തി.

George Nanattu