ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ്, വർഷാവസാന തിരുകർമ്മ സമയക്രമം പ്രഖ്യാപിച്ചു.

Share News

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചുള്ള ഡിസംബർ 24 ലെ പാതിരാ കുർബാന പ്രാദേശിക സമയം വൈകിയിട്ട് 7, 30 ആയിരിക്കും എന്ന് വത്തിക്കാൻ അറിയിച്ചു.

കൊറോണ സാഹചര്യം മൂലം പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട് എന്നും അറിയിച്ചു. ജനുവരി ആറാം തിയ്യതിയുള്ള പൂജരാജക്കൻമാരുടെ സന്ദർശനം വരെയുള്ള എപ്പിഫനി തിരുനാൾ വരെ ഫ്രാൻസിസ് പാപ്പ തന്നെയാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുപിറവി ദിനത്തിലെ ഉർബി ഏത് ഓർബി എന്ന പാപ്പയുടെ പ്രത്യേക ആശിർവാദം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാൻ ചത്വരത്തിൽ തന്നെ ഉണ്ടാകും.

വർഷ അവസാനത്തിൽ ഉള്ള പ്രത്യേക സന്ധ്യാ പ്രാർഥനയും, സ്തോത്രഗീതവും പ്രദേശിക സമയം വൈകിട്ട് 5 മണിക്ക് വത്തിക്കാനിൽ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. ജനുവരി ഒന്നാം തിയ്യതി പരി. അമ്മയുടെ മാതൃത്വ തിരുനാൾ ദിനവും ലോക സമാധാന ദിനവും പ്രമാണിച്ച് രാവിലെ 10 മണിക്ക് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പയുടെ കാർമികത്വത്തിൽ വി. ബലിയർപ്പണം ഉണ്ടാകും. ലത്തീൻ പാരമ്പര്യത്തിലെ രാജാക്കന്മാരുടെ സന്ദർശന തിരുനാൾ ദിനമായ ജനു 6 ന് രാവിലെ 10 മണിക്ക് ആയിരിക്കും വത്തിക്കാനിൽ വി. ബലിയർപ്പണം. പരി. ഗ്വാവാദലൂപ്പെ മാതാവിൻ്റെ 125 ആം കിരീടധാരണ തിരുനാൾ ദിനമായ ഇന്ന് ഡിസംബർ 12 തിയ്യതി ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ വി. ബലി അർപ്പിച്ചു.

കൂടാതെ ഇന്നേ ദിവസം ലോകം മുഴുവനും ഉള്ള വിശ്വാസികൾക്ക് ഗ്വാദലൂപെ മാതാവിൻ്റെ രൂപം വീടുകളിൽ അലങ്കരിച്ച് പ്രത്യേകം പ്രാർത്ഥിക്കുന്നുവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ

ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോം.

Share News