ഫ്രാൻസീസ് പാപ്പായുടെ ക്രിസ്തുമസ് തിരുകർമങ്ങൾ ഓൺലൈൻ വഴി ആയിരിക്കും

Share News

ഇറ്റലിയിലെ കൊറോണ വ്യാപനം വീണ്ടും ആരംഭിച്ചത് കൊണ്ട് ഈ വരുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങൾ ഓൺലൈൻ സ്ട്രീമിംഗ് വഴി ആയിരിക്കും എന്ന് പാപ്പയുടെ ദൈന്യദിനകര്യങ്ങൾ ക്രമീകരിക്കുന്ന പേപ്പൽ ഹൗസ്‌ഹോൾഡ് വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തിൽ ഉള്ളവരെ അറിയിച്ചു. വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തിലും, മറ്റ് രാജ്യങ്ങളിലെ എംമ്പസ്സികളിലും മറ്റും ജോലിചെയ്യുന്നവർക്ക് പാപ്പയുടെ ക്രിസ്തുമസ്സ് തിരുകർമങ്ങളിലേക്ക്‌ പ്രത്യേക ക്ഷണം ഉള്ളതായിരുന്നു.
ഈ കഴിഞ്ഞ ഉയിർപ്പ് കാലഘട്ടത്തിൽ രണ്ട് മാസത്തേക്ക് ഇറ്റലി മുഴുവൻ ലോക്ഡൗൺ ആയിരുന്നതിനാൽ പാപ്പയുടെ തിരുകാർമങ്ങൾ മുഴുവൻ പൊതുജനപങ്കാളിത്തം ഇല്ലാതെ ഓൺലൈൻ വഴി ആയിരിന്നു. പൊതുവേ പാപ്പയുടെ നേതൃത്വത്തിലുള്ള തിരുകർമ്മങ്ങൾക്ക് സാൻ പിയത്രോ ബസിലിക്കയിൽ ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. കഴിഞ്ഞ വർഷം ക്രിസ്തുമസിന് മുമ്പ് ഡിസംബർ 8 ന് പരി. അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനത്തിൽ പിയാസ സ്പാഞ്ഞയിൽ പാപ്പയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും, ഡിസംബർ 12 ന് ഗുവദാലൂപ്പെ മാതാവിന്റെ തിരുനാൾ ദിനത്തിൽ വി. കുർബാന അർപ്പണത്തിനും വളരെ അധികം ആളുകൾ പങ്കെടുത്തിരുന്നു. ഈ വർഷം പരി. അമ്മയുടെ അമാലോത്ഭവ തിരുനാൾ ദിനത്തിൽ വത്തിക്കാൻ ചത്വരത്തിൽ കർത്താവിന്റെ മാലാഖ പ്രാർത്ഥന ഉണ്ടാകും എന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

വേനൽ അവധി കഴിഞ്ഞ് വീണ്ടും കാര്യങ്ങൾ സാധാരണ രീതിയിലേക്ക് വന്നപ്പോൾ കൊറോണ വ്യാപനം വീണ്ടും കൂടുതൽ ആയിട്ടുണ്ട്. കൊറോണ വ്യാപനം കാരണം സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും 25 ശതമാനം മാത്രം നേരിട്ടുള്ള ക്ലാസ്സുകളും, ബാക്കി എല്ലാവർക്കും ഓൺലൈൻ വഴിയാണ് ക്ലാസുകൾ എന്നും അറിയിപ്പ് വന്നിട്ടുമുണ്ട്. ഹോട്ടലുകളിലും, റസ്റ്ററന്റുകളും മറ്റും വൈകിട്ട് 6 മണിക്ക് അടക്കണം എന്നും, പൊതു വിനോധ കേന്ദ്രങ്ങൾ തുറക്കരുത് എന്നും മറ്റും പുതിയ ഡിക്രി യിൽ സിവിൽ അധികാരികൾ പറയുന്നുണ്ട്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ
യൂണിവേഴ്സിത്ത ഡെല്ല സാൻത ക്രോച്ചെ.

Share News