
മുല്ലപെരിയാർ പുതിയ ഡാമിനുള്ള ഒരുക്കങ്ങൾ സ്വാഗതാർഹം

കൊച്ചി. പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ മുല്ലപെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ പ്രാഥമിക നടപടികൾ സ്വാഗതം ചെയ്യുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്.

10 വർഷം മുമ്പ് തയ്യാറാക്കിയ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് കാലോചിതമായി ഇപ്പോൾ പരിഷ്കരിക്കുന്നത് പദ്ധ്യതി പ്രദേശത്ത് ആശങ്കളോടെ ജീവിക്കുന്ന ജനങ്ങ ൾക്ക് വലിയ പ്രത്യാശ നൽകുന്നു.2011 -ൽ 4 വർഷത്തിനുള്ളിൽ പൂർ ത്തീകരിക്കുവാൻ ആഗ്രഹിച്ച ഈ പദ്ധ്യതി നിയമകുരുക്കുകളുടെ ഇടപെടലുകളില്ലാതെ പുർത്തീകരിക്കുവാൻ സർക്കാർ പ്രതേക താല്പര്യമെടുക്കണം.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സുരക്ഷാ പ്രസ്ഥാനങ്ങളും പിന്തുണ നൽകണം.
125 വര്ഷം മുമ്പ് അന്ന് ലഭ്യമായിരുന്ന സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച് നിർമ്മിച്ച ഒരു ഡാമിന്റെ സുരക്ഷിതത്വത്തിൽ അമിത വിശ്വാസം പുലർത്തുന്ന നയം കാര്യക്ഷമതയുള്ള സർക്കാരിനും സമൂഹത്തിനും അംഗീകരിക്കുവാൻ കഴിയില്ല.

6 ജില്ലകളിലെ 40 ലക്ഷത്തോളം ജനങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുവാൻ പുതിയ ഡാം നിർമ്മാണത്തിലൂടെ മാത്രമേ കഴിയുകയുള്ളുവെന്ന വസ്തുത വിസ്മരിക്കുവാൻ കഴിയുകയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു .