പ്രധാനമന്ത്രിക്കും ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ഒരേ സമയം ആതിഥ്യമരുളാൻ സാധിച്ചതിൽ രാജഗിരിക്ക് സന്തോഷം

Share News

പ്രധാനമന്ത്രിയും ഗവർണ്ണറും മുഖ്യമന്ത്രിയും ഇന്ന് ഒരേ സമയം രാജഗിരിയിൽ. പ്രധാനമന്ത്രിക്ക് വേണ്ടി പ്രോട്ടോക്കോൾ പ്രകാരം കാത്തിരിക്കുന്നതിനിടയിൽ ഗവർണ്ണറോടും മുഖ്യമന്ത്രിയോടുമൊപ്പം അര മണിക്കോറോടൊപ്പം കുശലം. ചാവറയച്ചനെകുറിച്ചും പള്ളിക്കൂടത്തെകുറിച്ചുമെല്ലാം പറഞ്ഞ് പറഞ്ഞ് അവസാനം ബ. വർഗീസ് പന്തല്ലൂക്കാരന്റെ പത്രാധിപത്വത്തിലുള്ള പള്ളിക്കൂടം മാഗസിന്റെ ഏറ്റവും പുതിയ ലക്കം കൈയ്യിലേക്ക് വച്ച് കൊടുത്തു. ഭാന്താലയം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ഇന്ന് ഈ നിലയിൽ ആയതിന്റെ മുഖ്യകാരണം രണ്ട് വ്യക്തികളാണെന്നായിരുന്നു ഗവർണർ ശ്രീ. ആരിഫ് ഖാന്റെ നിരീക്ഷണം. വിദ്യാഭ്യാസ രംഗത്ത് ചാവനയച്ചനും, സാമൂഹിക രംഗത്ത് ശ്രീ നാരായണ ഗുരുവും. അതിൽ തന്നെ പ്രധാനം വിദ്യാഭ്യാസത്തിനാണെന്നാണ് അദ്ദേഹത്തിന്റെ മതം. കാരണം, വിദ്യാഭ്യാസം കൊണ്ട് പ്രകാശിതമായ മനസ്സുളള ഒരു ജനതയില്ലെങ്കിൽ ഒരു ഭരണാധികാരിക്കും, പരിഷ്കർത്താവിനും തനിയെ ഒരു സമൂഹത്തെ മാറ്റി മറിക്കാനാവില്ല. ഈ ചർച്ച തുടരണമെന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.

രാജഗിരി എഞ്ചിനീറിങ്ങ് കോളേജിന് അനുമതികിട്ടിയതും ഒട്ടോണമസ് പദവി കിട്ടിയതും. എൽ ഡി എഫ് സർക്കാരുകളുടെ കാലത്താണ് എന്ന് സൂചിപ്പിച്ചപ്പോൾ മുഖ്യമന്ത്രി അത് സ്നേഹപൂർവ്വം സ്വീകരിച്ചു. രാജഗിരിയുടെ ആവശ്യങ്ങളും ഒരു സർവ്വകലാശാലയാകണമെന്ന സ്വപ്നവും വളരെ അനുഭാവപൂർവ്വം പരിഗണിച്ചു. കൊടുത്ത നിവേദനം സെക്രട്ടറിയെ പോലും വിളിക്കാതെ അദ്ദേഹം കൈയ്യിൽ എടുക്കയാണ് ചെയ്തത്. ഞങ്ങളുടെ ജോസ് കെ മാണിയെ വേണ്ടപോലെ നോക്കുമല്ലോ എന്ന് കുശലം ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായി. വളരെ സൗമ്യമായ, ഊഷ്മളമായ ഇടപെടലുകൾ.

പ്രധാനമന്ത്രിക്കും ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ഒരേ സമയം ആതിഥ്യമരുളാൻ സാധിച്ചതിൽ രാജഗിരിക്ക് സന്തോഷം

Fr .Jaison Mulerikkal

Share News