ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാ​സശമ്പളം: ക​മ​ല്‍​ഹാ​സ​ന്‍

Share News

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക് മാ​സ​ശ​മ്ബ​ളം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ക​മ​ല്‍ അ​റി​യി​ച്ചു.

രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ യുക്തമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.ജി രാമചന്ദ്രന്‍റെ പാരമ്ബര്യം അവകാശപ്പെടാവുന്ന ആരും അണ്ണാ ഡി.എം.കെയില്‍ ഇല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ‘നാളെ നമതേ’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. മഹാത്മാ ഗാന്ധി, എം.ജി.ആര്‍, പെരിയാര്‍, അംബേദ്ക്കര്‍ എന്നിവരെല്ലാം നമ്മുടെ ജനതയെ മുന്നോട്ട് നയിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share News