
സാറ സണ്ണി|ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക| മുഖത്തു നോക്കി ചുണ്ടുകളുടെ ചലനം മനസ്സിലാക്കിയാണ് സംസാരം.
ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക
കോട്ടയം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണിയുടെയും ബെറ്റിയുടെയും ഇരട്ടപ്പെൺകുട്ടികളില്‍ ഒരാളായി ആണ് സാറ സണ്ണിയുടെ ജനനം. സാറയും സഹോദരൻ പ്രതികും ഇരട്ടസഹോദരി മറിയയും ജനിച്ചു വീണത് ശബ്ദങ്ങളില്ല ലോകത്താണ്. കലയുടെ ലോകം കുഞ്ഞുങ്ങൾക്ക് അന്യമാകുമോയെന്നു ഭയന്ന അമ്മ മൂന്നു വയസ്സു മുതൽ ബെറ്റി തന്നെ കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. അമ്മയെ അമ്പരപ്പിച്ചുകൊണ്ട് വളരെവേഗം കുഞ്ഞുങ്ങൾ ചുവടുകൾ പഠിച്ചെടുത്തു. നൃത്തം പഠിപ്പിക്കുമ്പോൾ പാട്ടിന്റെ വരികളുടെ അർഥം കുഞ്ഞുങ്ങൾക്കു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നുവെന്നും മുഖഭാവങ്ങൾ കൃത്യമാകാൻ അതവരെ സഹായിചു.
ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ സാധാരണ സ്കൂളിൽ പഠിച്ചത്, ക്ലൂണി കോൺവെന്റ് സ്കൂളിലായിരുന്നു സാറയും മറിയയും 10–ാം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു സെന്റ് ക്ലാരറ്റ് സ്കൂളിൽ. ജ്യോതിനിവാസ് കോളജിൽ നിന്ന് ബികോം പാസാകുന്നതുവരെ ഇരട്ടകൾ ഒരുമിച്ചാണ് പഠിച്ചത്. പിന്നെ മറിയ അച്ഛന്റെ വഴിയായ ചാർട്ടേഡ് അക്കൗണ്ടിങ് തിരഞ്ഞെടുത്തപ്പോൾ, താൻ പഠിക്കേണ്ടത് നിയമമാണെന്നതിൽ സാറയ്ക്ക് സംശയമേയില്ലായിരുന്നു. സെന്റ്ജോസഫ് ഇൻസ്റ്റിറ്റ്യൂഷൻ ലോ കോളജ് ആരംഭിച്ചപ്പോൾ ആദ്യ ബാച്ചിൽത്തന്നെ സാറയ്ക്ക് പ്രവേശനം ലഭിച്ചു. സാറ എങ്ങനെ നിയമം പഠിക്കും എന്ന അവരുടെ സംശയത്തെ ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ സാധാരണ സ്കൂളിൽ പഠിച്ചു വന്ന അവളുടെ അക്കാദമിക മികവുകൊണ്ട് ദൂരീകരിച്ചു.
അവർ ആദ്യ ബാച്ചിൽത്തന്നെ അവൾക്ക് പ്രവേശനം നൽകി. ക്ലാസിൽ അവൾക്കു കൂട്ടായി പഴയൊരു സഹപാഠിയുമുണ്ടായിരുന്നു.അങ്ങനെ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ചാണ് അവൾ നിയമ ബിരുദം നേടിയത്. കോവിഡ് മൂലം പരീക്ഷ നീണ്ടുപോയതിനാൽ 2021 ഫെബ്രുവരിയിലാണ് പരീക്ഷാഫലം വന്നത്. അതിനുശേഷം കർണാടക ബാർ കൗൺസിലിൽ അവൾ എൻറോൾ ചെയ്തു. ശ്രവണവൈകല്യമുള്ള ആളുകളെ പ്രമോട്ട് ചെയ്യുന്ന ഡൽഹിയിലെ ആക്സസ് മന്ത്ര എന്ന സ്ഥാപനം വഴിയാണ് ഇതിനുമുൻപ് ആരും ഡെഫ് അഡ്വക്കറ്റ് ആയി എൻറോൾ ചെയ്തിട്ടില്ല എന്ന കാര്യം സ്ഥിരീകരിക്കുന്നത്.
കോൺസ്റ്റിറ്റ്യൂഷനൽ ലോ, ഡിസബിലിറ്റി ലോ, ഹ്യൂമൻ റൈറ്റ്സ് ലോ എന്നീ വിഷയങ്ങളിൽ കൂടുതൽ അറിവു നേടാനും ഭിന്നശേഷിക്കാരുടെ കേസുകൾ വാദിക്കാനുമൊക്കെയുള്ള ഒരുക്കത്തിലാണ് സാറ.ശ്രവണ വൈകല്യമുള്ള ഒരാൾ എങ്ങനെ കോടതിയിൽ വാദിച്ച് നീതിപീഠത്തെ സത്യം ബോധ്യപ്പെടുത്തും എന്നു ചോദിച്ചാൽ ഒരു ദ്വിഭാഷിയെവച്ച് വാദിക്കും എന്നു ചിരിച്ചുകൊണ്ട് പറയും സാറ. ആളുകളുടെ മുഖത്തു നോക്കി ചുണ്ടുകളുടെ ചലനം മനസ്സിലാക്കിയാണ് സംസാരം.
നൃത്തം, ചിത്രരചന, കരകൗശല നിർമാണം ബാഡ്മിന്റൻ തുടങ്ങിയ ഇഷ്ടങ്ങളുമുണ്ട് സാറയ്ക്ക്. ‘സെന്റർ ഫോർ ലോ ആൻഡ് പോളിസി റിസർച്ച് എന്ന നിയമസ്ഥാപനത്തിലാണ് സാറ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. അവർ കൂടുതൽ ഫോക്കസ് ചെയ്ത് പ്രാക്ടീസ് ചെയ്യുന്നത് കോൺസ്റ്റിറ്റ്യൂഷനൽ ലോയും ഡിസബിലിറ്റി ലോയുമാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠൻ പ്രതികും കുടുംബവും ടെക്സസിലാണു താമസം. മറിയ ചാർട്ടേഡ് അക്കൗണ്ടന്റായി ഒരു ഫ്രഞ്ച് ഓഡിറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
Sigi G Kunnumpuram