
സെപ്റ്റിക് ടാങ്ക് | നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
കഴിക്കുന്നത് പോലെ പ്രധാനം ആണ് നമ്മുടെ ശരീരത്തിൽ നിന്ന് വേസ്റ്റ് പുറംതള്ളുന്നതും. വഴിയരികിൽ ഒരു
കാര്യം സാധിക്കാൻ കഴിയാത്തതു കൊണ്ട് വീട്ടിലെ സെപ്റ്റിക് ടാങ്കിനെ കുറിച്ച് മിനിമം ബോധം ഉള്ളവർ ആയിരിക്കണം നാം
സെപ്റ്റിക് ടാങ്ക് നെ പറ്റി നിരവധി ചോദ്യങ്ങളും ഉത്തരങ്ങളിൽ ഉണ്ടാക്കുന്ന ആശയകുഴപ്പങ്ങളും കണ്ടപ്പോഴാണ് വിശദീകരിക്കണ്ട വിഷയമാണ് എന്ന് തോന്നിയത്.
പണ്ട് മിക്ക വീടുകളിലും വളരെ വലിയ സെപ്റ്റിക് ടാങ്കുകൾ പണിഞ്ഞിരുന്നത് കണ്ടിട്ടുണ്ട് ഒരു ഹോസ്റ്റലിന് പോലും ഉതകുന്ന വലിപ്പം നാലാള് ഉള്ള വീടിന് ആവശ്യം ഇല്ല എന്നുള്ളതാണ് വാസ്തവം എങ്കിലും നിറയുമ്പോൾ കോരാൻ എന്ത് മിനക്കേടാണ് അതുകൊണ്ട് ലേശം വലിപ്പത്തിൽ ഇരിക്കട്ടെ എന്ന് മേശരി/കോൺട്രാക്ടർ പറയുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാത്ത ഉടമസ്ഥരാണ് ഭൂരിഭാഗവും.
ശരിക്കും ഇതിനെ നിറയ്ക്കാതെ നിലനിർത്തിയാൽ തന്നെ കോരിക്കളയൽ എന്ന സർക്കസ് ഒഴിവാകും അതിന് വേണ്ടിയാണ് വെറുമൊരു ഹോൾഡിംഗ് ടാങ്കിന് പകരം സെപ്റ്റിക് ടാങ്ക് എന്ന സംഗതി തന്നെ വന്നത്,ഇതിന്റെ ശാസ്ത്രീയ വശം ഇതാണ്
സെപ്റ്റിക് ടാങ്ക് ഒരു വാട്ടർ ടൈറ്റ് സ്ട്രക്ച്ചർ ആയി തന്നെയാണ് പണിയേണ്ടത് എങ്കിലും അതിൽ ഫിക്സ് ചെയ്തിരിക്കുന്ന ലിക്വിഡ് ലെവൽ എക്കാലവും ഒരേ ലെവൽ ൽ നിലനിർത്തുന്നതിലൂടെയാണ് അതിന്റെ ശാസ്ത്രീയമായ ബാക്ടീരിയ മുഖേനയുള്ള പ്രവർത്തനം നടക്കുക.
ഒരു സെപ്റ്റിക് ടാങ്ക് ൽ ഫിക്സ് ചെയ്തിരിക്കുന്ന ലിക്വിഡ് ലെവൽ 365 ദിവസവും ഒരേ ലെവൽ ൽ നിലനിർത്തുവാൻ ടാങ്ക് ന്റെ ഔട്ലെട് ൽ ഓവർ ഫ്ലോ ലെവൽ ൽ കണക്ട് ചെയ്യുന്ന സോക്പിറ്റ് അല്ലെങ്കിൽ ഡിസ്പെൻഷൻ ട്രേഞ്ച് വഴി ഭൂമിയിലേക്ക് ആഗിരണം ചെയ്യുന്ന രീതിയിൽ ആവണം നിർമ്മാണ രീതി. സോക് പിറ്റ് നും ഡിസ്പെൻഷൻ ട്രേഞ്ച് നും ചുറ്റുപാടുമുള്ള മണ്ണിന്റെ ആഗിരണ ശേഷിയെ ആശ്രയിച്ചായിരിക്കും സെപ്റ്റിക് ടാങ്ക് സുഗമമായി പ്രവർത്തിക്കുക.
മലിനമായതെന്തും വെള്ളത്തിൽ കലങ്ങി നിശ്ചലാവസ്ഥയിൽ ആയിരിക്കുമ്പോൾ ഘനമുള്ള വസ്തുക്കൾ അടിയിൽ അടിഞ്ഞു കൂടുകയും (നമ്മുടെ കേസിൽ ഇത് മലം) ബാക്ടീരിയകളുടെ പ്രവർത്തനം മൂലം അടിഞ്ഞു കൂടുന്ന ഖരവസ്തുക്കൾ ഏതാണ്ട് മുഴുവൻ തന്നെ ദ്രാവക രൂപത്തിലും വാതക രൂപത്തിലും ആവുകയും ചെയ്യും എന്നതാണ്. അതായത് നിശ്ചലവസ്ഥയിൽ ഖര മാലിന്യം മുഴുവൻ ബാക്ടീരിയ തിന്നു തീർക്കും എന്ന് സാരം. നമ്മുടെ വയറ്റിൽ നടക്കുന്ന പ്രവർത്തനത്തിന്റേത് പൊലെ ഒരു സംഗതി നമ്മൾ എഞ്ചിനീയറിംഗ് മൂളയിൽ ഉണ്ടാക്കി എടുത്തു എന്ന് ചുരുക്കം
ഇങ്ങനെ പിന്നെയും ദഹിച്ച സ്ലേഡ്ജ് എന്ന് വിളിക്കുന്ന മലത്തിനു ഉൾകൊള്ളാൻ വേണ്ട വ്യാപ്തം കുറവു മതി എന്നതും ,അതിനാൽ ശാസ്ത്രീയമായി ഉണ്ടാക്കിയ സെപ്റ്റിക് ടാങ്ക് വളരെ പതിയെ മാത്രമേ നിറയൂ എന്നതും ,അതിൽ നിന്നും പുറം തള്ളുന്ന വെള്ളത്തിൽ ബാക്റ്ററിയയോ മറ്റു അഴുക്കുകളോ കാര്യമായി ഉണ്ടാവുകയില്ല എന്നും ,ആ വെള്ളം 7.50 m ലധികം മണ്ണിലൂടെ സഞ്ചരിച്ചു കിണറ്റിൽ വരുമ്പോൾ ഒരു കുഴപ്പവും ഉണ്ടാവില്ല എന്നതാണ് ശാശ്ത്രീയത.ഇത് കൊണ്ടാണ് കിണർ സെപ്റ്റിക് ടാങ്കിന്റെ 7.5 മീറ്റർ ദൂരത്തിലെ കുഴിക്കാവു എന്ന് പറയുന്നത് അല്ലാതെ അത് വെറുമൊരു ആചാരമല്ല
ഇത് സംഭവിക്കണമെങ്കിൽ ബാക്റ്റീരിയ പെരുകാനും ,വളരാനും ഉള്ള സാഹചര്യം ഉണ്ടാവണം എന്നത് കൂടാതെ മര്യാദയ്ക്ക് ചെയ്ത തടസ്സം കൂടാതെ പ്രവർത്തിക്കുന്ന ഒരു സോക്ക് പിറ്റും വേണം .ശരിക്കും പ്രവർത്തന ക്ഷമതയുള്ള സോക്ക് പിറ്റാണ് സെപ്റ്റിക്ക് ടാങ്കിന്റെ ഹൃദയം സോക്ക് പിറ്റ് മാത്രം ഒരു പോസ്റ്റിനുഉള വകുപ്പ് ഉണ്ട്,നീണ്ട് പോകുമെന്നതിനാൽ അറിയേണ്ടവരെ കമന്റിൽ സന്ധിക്കാം
നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
1. എപ്പോഴും വള്ളം നിറഞ്ഞു കിടക്കാൻ ശ്രദ്ധിക്കണം.
2. ഉൾക്കൊള്ളേണ്ട മാലിന്യത്തിനനുസരിച്ചുള്ള വലിപ്പമുണ്ടാവണം. 75 cm വീതിയും ഭിത്തിയുടെ 3 മുതൽ നാലിരട്ടി വരെ നീളവും ഒന്നര ഇരട്ടി താഴ്ചയും ഏറ്റവും ചെറുതായി കരുതാം.
3. കുറഞ്ഞത് രണ്ടറകൾ ആയി തിരിച്ചിരിക്കണം
4. രണ്ടറകളുടെയും അടിയിൽ 30 cm എങ്കിലും തുറസായിരിക്കണം.
5. ഒന്നാമത്തെ അറയിലേക്ക് രണ്ടാമത്തെ അറയിൽ നിന്നും തറ 1/10 എന്ന രീതിയിൽ ചരിച്ചു കൊടുക്കണം.
6. തറയും വശവും എല്ലാം water tight എന്ന രീതിയിൽ വേണം നിർമ്മാണം.
7. മുകൾ ഭാഗം വായു കടക്കാത്ത വിധം അടഞ്ഞിരിക്കാൻ ശ്രദ്ധിക്കണം.
8. വെള്ള നിരപ്പിൽ നിന്നും മുകൾ അടപ്പ് വരെ 30 cm എങ്കിലും ഫ്രീ ബോർഡ് അഥവാ സ്ഥലം ഉണ്ടാവണം.
9. രണ്ടാമത്തെ അറയിൽ നിന്നും മുകളിലെ ഗ്യാപ് ൽ നിന്നും വായു പുറത്തേക്കു പോകാൻ 50mm കുഴൽ വേണം. കൊതുക് കയറാത്ത രീതിയിൽ നെറ്റ് ഉള്ള അടപ്പ് വെക്കുന്നതാവും നല്ലത്.
10. ക്ലോസെറ്റിൽ നിന്നും മലം വരുന്ന കുഴൽ വെള്ള നിരപ്പിൽ നിന്നും 15 cm എങ്കിലും താഴ്ന്നിരിക്കണം. എല്ലായ്പോഴും നിശ്ചലവസ്ഥ ഉണ്ടാക്കാൻ ആണിത്.
11. അറകൾ കൂടുംതോറും മലം തിന്നു തീരാനും പുറം തള്ളുന്ന വെള്ളം ശുദ്ധമാവാനും നല്ലതാണ്.
12. അവസാനം പുറം തള്ളുന്ന വെള്ളം പോകാനുള്ള പൈപ്പ് വെള്ള നിരപ്പിൽ ആകേണ്ടതും അത് നന്നായി സോക് പിറ്റ് ലേക്ക് പോകുന്ന രീതിയിലും പിടിപ്പിക്കണം.
ചെറിയ കുടുംബത്തിന് (10 അംഗങ്ങൾ വരെയുള്ളത്) കുടുംബത്തിന് 2.00 metrex1.00m x( 1.40 m size lquid depth) + ( 30 cm freeboard ) ഉള്ളതും പ്രവർത്തന ക്ഷമതയുള്ള ഒരു സോക്ക് പിറ്റും മതിയാവും.
ഇനി ഇതിനെ പറ്റി വിശദമായി അറിയേണ്ടവർ (പ്രത്യേകിച്ചും എഞ്ചിനിയർമാർ) ആവശ്യം വായിക്കേണ്ട IS Codes ചുവടെ കൊടുക്കുന്നു.
IS 2470 part 1 Septic ടാങ്കിന്റെ design, നിർമാണം വിവരിക്കുന്നു.
Part 2. അതിന്റെ പുറത്തേക്കു വരുന്ന വെള്ളം ഭൂമിയിലേക്ക് കൊടുക്കണ്ട രീതി വിശദീകരിക്കുന്നു.
ആളുകളുടെ എണ്ണത്തിന് അനുസരിച്ചു എത്ര size വേണം തുടങ്ങി എല്ലാ കാര്യങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട്.
സെപ്റ്റിക് ടാങ്കിലേക്ക് സോപ്പ് തുടങ്ങിയവ കലർന്ന കുളിക്കുന്ന വെള്ളം പാത്രം കഴുകുന്ന വെള്ളം തുടങ്ങിയവ ഒഴിവാകുക എന്നത് ബാക്ടീരയകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും എന്ന് ഓർക്കേണ്ടത് ഉണ്ട്.
ഓർക്കുക നല്ലത് പോലെ ചെയ്ത പല സെപ്റ്റിക്ക് ടാങ്കുകളും വെറും ഹോൾഡിംഗ് ടാങ്കായി മാറുകയും നിറഞ്ഞ് കവിഞ്ഞു എന്ന് പറഞ്ഞ് തോട്ടികളുടെ പുറകെ പായേണ്ടി വരുന്നതും നമ്മൾ അന്ന് പണിഞ്ഞ സോക്ക് പിറ്റ് പ്രവർത്തന രഹിതമായത് കൊണ്ടാവും .
ഇത് വായിക്കുന്നവർ അങ്ങനെ ഒരു സംഗതി അവിടെ തന്നെയുണ്ടോ അതിന് ചുറ്റുമുള്ള മണ്ണിന്റെ ആഗിരണ ശേഷിക്ക് എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് ഇന്ന് തന്നെ നോക്കുക ഇല്ലെങ്കിൽ അവശ്യം വേണ്ട നടപടികൾ ഉടൻ എടുക്കുക.
മാറ്റി വെച്ചാൽ വീണ്ടും നമ്മൾ ശാപ്പാട് അടിച്ച് സെപ്റ്റിക് ടാങ്ക് നിറച്ച് ദുർഗന്ധം വരികയോ നിറഞ്ഞ് കവിയുകയോ ചെയ്യുന്നത് വരെ പാഞ്ഞ് കൊണ്ടേയിരിക്കും ജാഗ്രതൈ
സസ്നേഹം
അഭിലാഷ് സത്യൻ
NB: മേല്പറഞ്ഞ പോസ്റ്റ് എഴുതുമ്പോൾ എന്റെ സിരയിലേക്കും ശിരസ്സിലേക്കും പണ്ട് പഠിച്ച പുസ്തകങ്ങളിലെ ഭാഗങ്ങളോ പഠിപ്പിച്ചവരുടെ വാക്കുകളോ അറിവോ എവിടെയെങ്കിലും വായിച്ചതോ യൂട്യൂബ് മുതലായ സോഷ്യൽ മീഡിയാസ് ൽ കണ്ടതിന്റെയോ ശകലങ്ങൾ ഉണ്ടായേക്കാം ആയതിനാൽ അറിഞ്ഞോ അറിയാതെയൊ എന്റെ ചിന്താധാരയിൽ കയറികൂടിയ ഏവർക്കും “കടപ്പാട്” രേഖപ്പെടുത്തുന്നു ഒരു സിവിൽ എഞ്ചിനീയർ എന്ന നിലയിൽ പോസ്റ്റു ചെയ്യുന്നവ വസ്തുതാപരവും ആധികാരവും ആണോ എന്ന് കഴിയുന്നതും ഉറപ്പ് വരുത്തി കാര്യങ്ങൾ ക്രോഡീകരിച്ച് പഠിച്ചതിന്റെയും,പ്രവൃത്തി പരിചയത്തിന്റെയും ബലത്തിൽ,കഴിയുന്നതും ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ എഴുതാനാണ് ശ്രമിക്കാറ്.
Related Posts
- Health
- Health Minister
- Health news
- healthcare
- അതീവ ജാഗ്രത
- ആരോഗ്യം
- ആരോഗ്യ പ്രശ്നങ്ങൾ
- ആരോഗ്യ വകുപ്പിൽ
- ആരോഗ്യപ്രവർത്തകർ
- ആരോഗ്യമന്ത്രി
- ആരോഗ്യമേഖലയിൽ
- നമ്മുടെ ആരോഗ്യം
- നമ്മുടെ ജാഗ്രത
- നിപ പ്രതിരോധം
- നിപ വൈറസ്
- പ്രത്യേക ജാഗ്രത നിർദേശം
- സാമൂഹിക ജാഗ്രത
നിപ പ്രതിരോധം ജില്ലകള് ജാഗ്രത തുടരണം: മന്ത്രി വീണാ ജോര്ജ്
- COVID 19
- Dr Arun Oommen
- Health
- Health news
- Herd Immunity
- അതിജീവനം.
- അതിജീവനത്തിൻ്റെ സന്ദേശം
- ആരോഗ്യം
- ആരോഗ്യ പരിചരണ പ്രശ്നങ്ങൾ
- ആരോഗ്യപ്രവർത്തകർ
- കോവിഡ് 19
- നിലപാട്
- സാമൂഹ്യ പ്രതിരോധശേഷി