മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ?
മക്കൾക്ക് സ്വയം ചെയ്യാവുന്നതൊക്കെ ശൈശവം മുതൽ ഏറ്റെടുത്തു നടത്തി അവരുടെ സ്വാശ്രയ സ്പിരിറ്റിനെ ഇല്ലായ്മ ചെയ്യുന്ന പേരന്റിംഗ് തിരുത്തേണ്ടേ?
കുട്ടിയല്ലേയെന്ന് ചൊല്ലി എല്ലാം മാതാപിതാക്കൾ ചെയ്ത് കൊടുക്കും. ഇതേ വളർത്തൽ ശൈലി തന്നെ പിന്നെയും തുടരും. പഠിക്കാൻ വേണ്ടി ഒപ്പമിരുന്ന് ഉന്തും. സ്വയം ചിന്തിക്കാൻ വിടാതെ അവർക്കായി ചിന്തിക്കും.
പ്രായത്തിന് ചേരുന്ന കാര്യങ്ങൾ സ്വയം ചെയ്യിപ്പിച്ചു സ്വാശ്രയത്വത്തിന്റെ പാഠങ്ങൾ ശൈശവം മുതൽ തുടങ്ങണം. വളർച്ചയുടെ എല്ലാ ഘട്ടത്തിലും തുടരണം. പുതിയ ലോകത്തിൽ പൊരുതി നിൽക്കാൻ അപ്പോഴേ പ്രാപ്തിയുണ്ടാകൂ. ആശ്രയിക്കാൻ പ്രേരിപ്പിക്കുന്ന നമ്മുടെ പേരെന്റിഗിനെ പുതിയ കാലത്തിന് അനുസരിച്ചു മാറ്റണം. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനം.
https://www.newindianexpress.com/…/dear-parents-dont…
(സി ജെ ജോൺ)